തമന്ന സമ്മതിച്ചത് കൊണ്ട് മാത്രം ‘ബാന്ദ്ര’ ഉണ്ടായി ; വെളിപ്പെടുത്തി ദിലീപ്, വീഡിയോ

  ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ഫൈറ്റും ഡാൻസും അടക്കം ഉൾക്കൊള്ളിച്ചിട്ടുള്ള സിനിമയുമായി ദിലീപ് പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു നായികയ്ക്കൊപ്പം നൃത്തം ചെയ്യുന്നത് എന്നാണ് ദിലീപ് തന്നെ…

 

ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ഫൈറ്റും ഡാൻസും അടക്കം ഉൾക്കൊള്ളിച്ചിട്ടുള്ള സിനിമയുമായി ദിലീപ് പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു നായികയ്ക്കൊപ്പം നൃത്തം ചെയ്യുന്നത് എന്നാണ് ദിലീപ് തന്നെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്.ദിലീപ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാന്ദ്ര. കുറേ കാലമായി സിനിമാ ലോകത്തു നിന്നും വിട്ടുനിന്ന ദിലീപ് തിരിച്ച് വരവിൽ ദിലീപ് ആദ്യം ചെയ്ത വോയ്സ് ഓഫ് സത്യനാഥൻ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ ബാന്ദ്രയുടെ വിജയം ദിലീപ് എന്ന നടന്  അനിവാര്യവുമാണ്.

 അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയാണ് നായിക ആയെത്തുന്നത്. രാരാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽഎത്തുന്ന ചിത്രം എന്നതാണ് ബാന്ദ്രയുടെ പ്രധാന ആകർഷണം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ,  താരസമ്പൂര്‍ണ്ണമായിരുന്നു കൊച്ചിയില്‍ നടന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച്. നായകൻ ദിലീപ്, നായിക തമന്ന, ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി, ചിത്രത്തിന്റെ നിർമ്മാതാക്കളെ കൂടാതെ സംവിധായകന്മാരായ ജോഷി, ഷാജി കൈലാസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടന്മാരായ ജോജു ജോർജ്, സിജു വിൽസൺ എന്നിങ്ങനെ നിരവധി താരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഓഡിയോ ലോഞ്ച് നടന്നത് . മാസ്സ് ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ഇത്.

പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തമന്നയുടെ ആദ്യ മലയാളചിത്രമാണ് ബാന്ദ്ര,   അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ഫൈറ്റും ഡാൻസും അടക്കം ഉൾക്കൊള്ളിച്ചിട്ടുള്ള സിനിമയുമായി ദിലീപ് പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു നായികയ്ക്കൊപ്പം നൃത്തം ചെയ്യുന്നത് എന്നാണ് ദിലീപ് തന്നെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്. ടീസർ കണ്ട് പലരും ബാന്ദ്ര ഒരു ഗ്യാങ്സ്റ്റർ ഡോൺ സിനിമയാണെന്നാണ് കരുതിയിരിക്കുന്നത്, എന്നാൽ അങ്ങനെയല്ല ഒരു പക്വതയുള്ള പ്രണയ കഥയാണ്ബാ ന്ദ്ര ,സംവിധായകൻ അരുൺ ഗോപി പറയുന്നു.  തമന്ന ഭാട്ടിയ നായികയാകാൻ സമ്മതം മൂളിയില്ലായിരുന്നുവെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ദിലീപ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞു.തമന്നയുടെ  സൗന്ദര്യത്തിനപ്പുറം അവരുടെ അഭിനയത്തിന്റെ നല്ല നിമിഷങ്ങൾ ഈ സിനിമയിലുണ്ടാകുമെന്ന് കരുതുന്നു

തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. നവംബർ പത്തിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. തമന്നയോട് ബോംബെയിൽ പോയി കഥ പറഞ്ഞപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്ന നല്ല സിനിമയാണെന്ന് തമന്ന പറഞ്ഞു. അന്ന് തന്നെ നടി സിനിമ ചെയ്യാമെന്ന് പറഞ്ഞെന്നും അരുൺ ​ഗോപി മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.