‘ലിയോ’ അഞ്ചു വര്ഷം മുൻപ് താൻ മനസിൽ  കണ്ട ചിത്രം!  എന്നാൽ അതിൽ നായകസ്ഥാനത്ത്  വിജയ് അല്ല , വെളിപ്പെടുത്തലുമായി ലോകേഷ് 

തീയറ്റർ അകെ ഇളക്കി മറിച്ച വിജയ് ചിത്രമായിരുന്നു ലിയോ. വൻ താരനിരകൾ അണിനിരന്ന ‘വിക്രം’ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ലിയോ  , അതുകൊണ്ടു തന്നെ…

തീയറ്റർ അകെ ഇളക്കി മറിച്ച വിജയ് ചിത്രമായിരുന്നു ലിയോ. വൻ താരനിരകൾ അണിനിരന്ന ‘വിക്രം’ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ലിയോ  , അതുകൊണ്ടു തന്നെ ചിത്രത്തിനെ  വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു  ലഭിച്ചത്.  ഇപ്പോഴിതാ അപ്രതീക്ഷിതമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്. അഞ്ച് വര്‍ഷം മുന്‍പ് ലിയോയുടെ തിരക്കഥ ഒരുക്കുന്ന സമയത്ത് വിജയ്  അല്ല നായകനായി താൻ  മനസില്‍ കണ്ടിരുന്നത്എന്ന് പറയുകയാണ് സംവിധായകൻ  ലോകേഷിന്റെ  ഈ വാക്കുകൾ ഇപ്പോൾ ആരാധകരിൽ ഏറെ  കൗതുകകരമായിരിക്കുകയാണ് . സിനിഉലകം എന്ന ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോഴത്തെ ലിയോ രൂപപ്പെട്ട വഴികളെക്കുറിച്ച് ലോകേഷ് കനകരാജ് വിശദീകരിക്കുന്നത്. “5 വര്‍ഷം മുന്‍പ് എഴുതിയ തിരക്കഥയാണ് ലിയോയുടേത്. മറ്റ് ഏതെങ്കിലും നായക താരങ്ങളെ വച്ച് ചെയ്യാന്‍ ആലോചിച്ചിരുന്ന സിനിമയാണിത്. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടക്കാതെ പോയി. ആ സമയത്താണ് അത് മാറ്റിവച്ചിട്ട് ചെറുത് ഒരെണ്ണം എഴുതാമെന്ന് കരുതി കൈതി എഴുതാന്‍ ആരംഭിച്ചത്. ലോകേഷ് പറയുന്നു.

       സമയത്തെല്ലാം ലിയോയുടെ തിരക്കഥയും അവിടെ ഉണ്ടായിരുന്നു. മാസ്റ്റര്‍ ചെയ്യുന്ന സമയത്ത് വിജയ്‍യുമായി ഒരു നല്ല അടുപ്പം ഉണ്ടായി. മുഴുവന്‍ സിനിമയും വിജയ്‍യിലെ നടന്‍റെ തോളില്‍ വെക്കുന്ന തരത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് മാസ്റ്റര്‍ സമയത്ത് തോന്നിയതാണ്. ഒരു ക്യാരക്റ്റര്‍ സ്റ്റഡി പോലെ ഒരു സിനിമ”, ലോകേഷ് പറയുന്നു. “ആഗ്രഹം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അത് അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. വിജയ് പ്രോജക്റ്റിലേക്ക് വന്നപ്പോള്‍ അഞ്ച് വര്‍ഷം മുന്‍പ് എഴുതിവച്ച തിരക്കഥയില്‍ അല്ലറ ചില്ലറ മിനുക്കുപണികള്‍ വേണ്ടിയിരുന്നു. ഏതൊക്കെ ഭാഗങ്ങള്‍ ലീനിയര്‍ ആയി പോകണമെന്നും എവിടെയൊക്കെ കട്ട് വരേണ്ടതുണ്ടെന്നും പുനര്‍നിശ്ചയിച്ചു. കോടതി, വിചാരണ സീനുകളൊക്കെ ആദ്യ ഡ്രാഫ്റ്റില്‍ ഇത്രയും ഉണ്ടായിരുന്നില്ല. അതിലേക്കൊക്കെ ഡീറ്റെയ്ലിംഗ് കൊണ്ടുവന്നു. എഴുതിവച്ച കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ പരിക്കേല്‍ക്കാതെയാണ് എല്‍സിയു റെഫറന്‍സുകളും കൊണ്ടുവന്നത് എന്ന് ലോകേഷ് കനകരാജ് പറഞ്ഞവസാനിപ്പിക്കുന്നു.

എന്നാൽ ഇപ്പോൾ എവിടെയും  ലിയോ തരംഗം ആണിപ്പോൾ , റിങ്‌ടോണുകളായും ഇൻസ്റ്റഗ്രാം റീൽസുകളായും ഒക്കെ ഇപ്പോൾ ലിയോയിലെ പാട്ടുകൾ ജനപ്രീതി നേടി കഴിഞ്ഞു. മാത്രമല്ല തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ലിയോ. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ ലോകമെമ്പാടും മികച്ച പ്രതികരണം നേടുകയാണ്. വൻ ഹൈപ്പുമായി എത്തിയ ദളപതി ചിത്രം ലിയോ പ്രതീക്ഷകള്‍ ശരിവയ്‍ക്കും വിധമുള്ളതാണ്. ദളപതി വിജയ്‍യുടെ പതിവ് രീതിയിലുള്ള സിനിമാ കാഴ്ച്ചകളിൽ  നിന്ന് വ്യത്യസ്‍തമായ ലിയോ ബോക്സ് ഓഫീസില്‍ കോടികളുടെ കളക്ഷനുമായി റിലീസിനു മുന്നേ റെക്കോര്‍ഡുകള്‍ തീര്‍ത്തിരുന്നു. താരത്തിനപ്പുറം നടൻ എന്ന നിലയില്‍ സിനിമയില്‍ വിജയ് പ്രശംസനീയമാം വിധം മികവാർന്ന അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ലിയോ  461 കോടി രൂപയിലധികം നേടി എന്ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഒടിടി റൈറ്റ്‍സ് ഇനത്തിലും വിജയ് ചിത്രത്തിന് വൻ തുക ലഭിച്ചു എന്നാണ് നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.