കാര്യങ്ങള്‍ കൈവിട്ട് പോയി!! ഞാന്‍ ബ്ലെസ്സ്‌ലിയോട് സ്‌ട്രോംഗ് ആയിട്ട് പറയണമായിരുന്നുവെന്ന് ദില്‍ഷ!

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോര്‍ വിന്നറെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ.. ദില്‍ഷ-ബ്ലെസ്സ്‌ലി-റോബിന്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായി മാറുകയാണ്. ബ്ലെസ്സ്‌ലി ദില്‍ഷയോട് അതിര് കടന്നു പെരുമാറി എന്ന് ചൂണ്ടിക്കാട്ടി…

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോര്‍ വിന്നറെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ.. ദില്‍ഷ-ബ്ലെസ്സ്‌ലി-റോബിന്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായി മാറുകയാണ്. ബ്ലെസ്സ്‌ലി ദില്‍ഷയോട് അതിര് കടന്നു പെരുമാറി എന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ റോബിന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ദില്‍ഷ ഒരു പ്രായപൂര്‍ത്തിയായ വ്യക്തി അല്ലേ എന്നും തെറ്റും ശരിയും മനസ്സിലാക്കാന്‍ അവള്‍ക്ക് സാധിക്കില്ലേ എന്നും പലരും ചോദിക്കുന്നു… എന്തായാലും ബ്ലെസ്സ്‌ലിയെ അടിക്കും എന്ന് വരെ വീഡിയോയില്‍ വന്ന് ഭീഷണി മുഴക്കിയ റോബിന് എതിരേയും പലരും

രംഗത്ത് വന്നിരുന്നു, പുറത്ത് കാര്യങ്ങള്‍ എല്ലാം കൈവിട്ട് പോയിട്ടും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാകാതെ ബ്ലെസ്സ്‌ലിയും ദില്‍ഷയും ഇപ്പോഴും വീടിന് ഉള്ളിലാണ്. ഇപ്പോഴിതാ ബ്ലെസ്സ്‌ലിയെ കുറിച്ച് അപര്‍ണയോട് ദില്‍ഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബ്ലെസ്സ്‌ലി ദില്‍ഷയുടെ പിറകെ നടന്ന് ശല്യപ്പെടുത്തകയാണെന്ന രീതിയില്‍ പുറത്ത് വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട് എന്ന് ദില്‍ഷയോട് പലരും പറയാതെ പറഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ അവനെ ഞാന്‍ ഒരു കുഞ്ഞ് അനിയനായി മാത്രമാണ് കണ്ടത് എന്നാണ് ദില്‍ഷ അപര്‍ണയോട് പറഞ്ഞിരിക്കുന്നത്. വേറൊരു രീതിയില്‍ ചിന്തിച്ചിട്ട് പോലുമില്ല.

അവന്റെ അടുത്ത് സ്‌ട്രോംഗ് ആയിട്ട് ഞാന്‍ പറയണമായിരുന്നു എന്നും ദില്‍ഷ ഇപ്പോള്‍ തിരിച്ചറിയുന്നു. ഞാന്‍ അവന്റെ ഭാഗത്തുനിന്ന് നോക്കിയില്ല എന്നും ഞാന്‍ എന്റെ ഭാഗത്തുകൂടിയേ നോക്കിയുള്ളൂ, എന്നുമാണ് ദില്‍ഷ അപര്‍ണയോട് പറഞ്ഞിരിക്കുന്നത്. അവനെ ഞാന്‍ അനിയനായാണ് കാണുന്നത്. അവനെ ഒറ്റയ്ക്ക് ആക്കാന്‍ എനിക്ക് പറ്റില്ല.. അവന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ എന്റെയടുത്ത് വന്ന് ഇരിക്കണമെന്ന്… അതുകൊണ്ടാണ്… അതേസമയം പുറത്ത് ഇറങ്ങി ഇത് എങ്ങനെ കൈകാര്യം ചെയ്യണം എന്നും

ദില്‍ഷ തീരുമാനിച്ചിരുന്നു. ഷോ കഴിഞ്ഞ പുറത്തിറങ്ങിയാല്‍ ബ്ലെസ്സ്‌ലി പിന്നെ മറ്റൊരു ലോകത്ത് എത്തും.. അവിടെ ഞാന്‍ ഉണ്ടാവില്ല.. അവന് എന്നെ കാണേണ്ട.. അപ്പോള്‍ എന്നോടുള്ള അവന്റെ സമീപനം മാറുമെന്നുമാണ് താന്‍ കരുതിയത് എന്നും ദില്‍ഷ അപര്‍ണയോട് പറയുന്നു.. പുറത്ത് ഫാന്‍പേജുകളില്‍ അടക്കം വലിയൊരു യുദ്ധം തന്നെ നടക്കവെ.. ബിഗ്ഗ് ബോസ്സ് സീസണിന്റെ വിജയി ആരാണെന്ന് അറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.