ആര്‍ക്കും അറിയാത്ത ഡോക്ടറിന്റെ ഒരു കാര്യം എനിക്കറിയാം…! ബ്ലസ്സ്‌ലിയോട് കൂടെ നില്‍ക്കില്ലേ എന്ന് ദില്‍ഷ..!

ബിഗ്ഗ് ബോസ്സ് ഹൗസ് അതിന്റെ നൂറാം നാളിലേക്ക് അടുക്കുമ്പോള്‍ മത്സരബുദ്ധി കൂര്‍മ്മപ്പെടുത്തി വീടിനുള്ളില്‍ ഉള്ളവരും മത്സരച്ചൂടിലാണ്. മോഹന്‍ലാല്‍ പറഞ്ഞതുപോലെ ഇനി വരുന്ന അതി സങ്കീര്‍ണമായ ടാസ്‌കുകള്‍ ഏറ്റെടുക്കാന്‍ താരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. എന്നാലും കഴിഞ്ഞ ദിവസങ്ങളിലായി…

ബിഗ്ഗ് ബോസ്സ് ഹൗസ് അതിന്റെ നൂറാം നാളിലേക്ക് അടുക്കുമ്പോള്‍ മത്സരബുദ്ധി കൂര്‍മ്മപ്പെടുത്തി വീടിനുള്ളില്‍ ഉള്ളവരും മത്സരച്ചൂടിലാണ്. മോഹന്‍ലാല്‍ പറഞ്ഞതുപോലെ ഇനി വരുന്ന അതി സങ്കീര്‍ണമായ ടാസ്‌കുകള്‍ ഏറ്റെടുക്കാന്‍ താരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. എന്നാലും കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയ സംഭവവികാസങ്ങളുടെ പ്രതിഫലനം വീട്ടില്‍ ഇപ്പോഴും ഉണ്ട്. ഇപ്പോഴിതാ ഡോക്ടര്‍ റോബിന്‍ പോയ ശേഷം അദ്ദേഹത്തെ കുറിച്ച് ദില്‍ഷ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ ഡോക്ടര്‍ റോബിനെ പുറത്താക്കിയ സങ്കടത്തില്‍ ഇരിക്കെയാണ് മറ്റൊരു മത്സരാര്‍ത്ഥിയായ ബ്ലെസ്സ്‌ലിയോട് ദില്‍ഷ ഡോക്ടറെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞത്. അദ്ദേഹം ഈ വീട്ടില്‍ നില്‍ക്കാന്‍ വളരെ അര്‍ഹനായൊരു വ്യക്തിയാണെന്ന് പറഞ്ഞ ദില്‍ഷ, ഡോക്ടര്‍ റോബിനെ കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു കാര്യം എനിക്ക് അറിയാമെന്നും പറയുന്നുണ്ട്. അത് എന്താണെന്ന് ബ്ലെസ്സ്‌ലി ചോദിക്കുമ്പോള്‍ പ്ലീസ് അത് എന്നോട് ചോദിക്കരുത് ബ്ലെസ്സ്‌ലി എന്നും അത് ഞാന്‍ ഉറപ്പായും പറയില്ലെന്നും ദില്‍ഷ മറുപടി പറയുന്നു.

ഡോക്ടര്‍ റോബിനുമായുള്ള ദില്‍ഷയുടെ അടുത്ത ബന്ധം വീട്ടില്‍ ഉള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. വീട്ടില്‍ ഏറെ സമയം ചിലവിട്ടതും ഇരുവരും ഒരുമിച്ച് തന്നെയാണ്. അതുകൊണ്ട് തന്നെ ഡോക്ടര്‍ റോബിനെ കുറിച്ചുള്ള ആ രഹസ്യം ദില്‍ഷയ്ക്ക് അറിയാം എന്ന് പ്രേക്ഷകരും ഉറച്ച് വിശ്വസിക്കുന്നുണ്ട്. അപ്പോഴും, എന്താണ് ആ രഹസ്യം എന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ഉറ്റു നോക്കുന്നത്. അസുഖം എന്തെങ്കിലും ആണോ എന്ന് ബ്ലെസ്സ്‌ലി ചോദിക്കുമ്പോള്‍ തന്നോട് ഒന്നും ചോദിക്കരുതെന്നായിരുന്നു ദില്‍ഷയുടെ മറുപടി..

അതേസമയം, തന്റെ അടുത്ത സുഹൃത്തായ ഡോക്ടര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയത് പലതും എനിക്കിവിടെ ചെയ്യണം എന്നും അതിന് നീ എന്റെ കൂടെ നില്‍ക്കില്ലേ എന്നുമാണ് ദില്‍ഷ ബ്ലസ്സ്‌ലിയോട് ചോദിക്കുന്നത്. ഈ കാര്യത്തില്‍ ബ്ലസ്സ്്‌ലിയും അല്‍പ്പം ആശങ്കയിലാണ്.