ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളുണ്ടാവും…പക്ഷെ ഒരിക്കലും തോല്‍ക്കരുത്- ദില്‍ഷ

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് ബിഗ് ബോസ മലയാളം സീസണ്‍ 4 ടൈറ്റില്‍ പട്ടം നേടിയയാളാണ് ദില്‍ഷ. ഷോ കഴിഞ്ഞിറങ്ങിയപ്പോള്‍ നിരവധി വിവാദങ്ങളാണ് താരം നേരിട്ടത്. എന്നാല്‍ വിവാദങ്ങളിലൊന്നും തളരാതെ സ്‌ട്രോങ് ആയി മുന്നോട്ടാണ്…

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് ബിഗ് ബോസ മലയാളം സീസണ്‍ 4 ടൈറ്റില്‍ പട്ടം നേടിയയാളാണ് ദില്‍ഷ. ഷോ കഴിഞ്ഞിറങ്ങിയപ്പോള്‍ നിരവധി വിവാദങ്ങളാണ് താരം നേരിട്ടത്. എന്നാല്‍ വിവാദങ്ങളിലൊന്നും തളരാതെ സ്‌ട്രോങ് ആയി മുന്നോട്ടാണ് ദില്‍ഷ. തന്റെ കിടിലന്‍ ഡാന്‍സ് വീഡിയോകളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ ദില്‍ഷയുടെ പോസ്റ്റാണ് വൈറലാകുന്നത്.

ഒരു ഷോയില്‍ വിധി കര്‍ത്താവായി പോയ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചത്. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും. പക്ഷെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞാണ് ദില്‍ഷയുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് സംഭവത്തെ സോഷ്യല്‍ മീഡിയ കാണുന്നത്. പോസ്റ്റും ചിത്രവും ഇതിനകം വൈറലായിട്ടുണ്ട്. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ദില്‍ഷ പങ്കുവച്ച പ്രൊമോഷന്‍ വീഡിയോയായിരുന്നു വിവാദമായത്. ട്രേഡിംഗുമായി ബന്ധപ്പെട്ടായിരുന്നു പ്രൊമോഷന്‍ വീഡിയോയാണ് ദില്‍ഷ പങ്കുവച്ചത്. എന്നാല്‍ ഇത് തട്ടിപ്പാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ദില്‍ഷ വീഡിയോ പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.