ഇത് നല്ലൊരു ജീവിതത്തിന്റെ തുടക്കം ആവട്ടെ..! ദില്‍ഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും!

തിരുവോണനാള്‍ ഇങ്ങടുത്ത് എത്തിയതോടെ ആശംസകള്‍ അറിയിച്ച് പ്രിയതാരങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്തുകയാണ്. ഇപ്പോഴിതാ ബിഗ്‌ബോസിന്റെ നാലാം സീസണ്‍ വിജയി ദില്‍ഷ പ്രസന്നന്‍ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച സോഷ്യല്‍…

തിരുവോണനാള്‍ ഇങ്ങടുത്ത് എത്തിയതോടെ ആശംസകള്‍ അറിയിച്ച് പ്രിയതാരങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്തുകയാണ്. ഇപ്പോഴിതാ ബിഗ്‌ബോസിന്റെ നാലാം സീസണ്‍ വിജയി ദില്‍ഷ പ്രസന്നന്‍ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച പോസ്റ്റാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍ എന്നാണ് പുത്തന്‍ സാരി ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ കുറിയ്ക്കുന്നത്. ഈ ഓണം എന്റെ എല്ലാ സുഹൃത്തുക്കളുടെ ജീവിതത്തിലും നല്ലൊരു തുടക്കമായി മാറട്ടെ എന്നും എല്ലാവരും കുടുംബത്തോടൊപ്പം ഈ വിശേഷ ദിനം അടിച്ച് പൊളിക്കൂ.. ഒരുപാട് സ്‌നേഹം എന്നാണ് ദില്‍ഷ കുറിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് തിരിച്ചും ആരാധകര്‍ ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ പങ്കുവെയ്ക്കുന്നു.. ഈ കേരളസാരിയില്‍ ദിലു എന്ത് സുന്ദരിയായിരിക്കുന്നു എന്നാണ് ദില്‍ഷയെ ഇഷ്ടപ്പെടുന്നവര്‍ കമന്റായി കുറിയ്ക്കുന്നത്.

ഈ സാരി എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നാണ് ബിഗ്‌ബോസ് ഷോയിലെ മറ്റൊരു കണ്ടസ്റ്റന്റ് ആയിരുന്ന അപര്‍ണ കുറിച്ചിരിക്കുന്നത്. തനിക്ക് ഈ മനോഹര വസ്ത്രം സമ്മാനിച്ചവര്‍ക്കുള്ള നന്ദി ദി്ല്‍ഷ പുതിയ പോസ്റ്റില്‍ അറിയിക്കുന്നു..

മഹാദേവന്‍ തമ്പിയാണ് ദില്‍ഷയുടെ ഈ മനോഹര ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഇതിന് മുന്‍പും അദ്ദേഹം എടുത്ത ദില്‍ഷയുടെ ഫോട്ടോകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.