റായാന് കുഞ്ഞനുജനോ അനുജത്തിയോ ഉടന്‍ എത്തും! മേഘ്ന രാജിന്റെ കുടുംബത്തിലേക്ക് പുതിയ സന്തോഷം

മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന. വിനയന്‍ ചിത്രം യക്ഷിയും ഞാനിലെ യക്ഷിയായാണ് മേഘ്‌ന മലയാളസിനിമയിലെത്തിയത്. കുറച്ച് ചിത്രങ്ങളെ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ എങ്കിലും മേഘ്‌നയെ ഓര്‍ത്തിരിക്കുന്നതാണ് എല്ലാതും. കന്നട യുവനടന്‍ ചിരഞ്ജീവി സര്‍ജയെയാണ് മേഘ്‌ന…

മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന. വിനയന്‍ ചിത്രം യക്ഷിയും ഞാനിലെ യക്ഷിയായാണ് മേഘ്‌ന മലയാളസിനിമയിലെത്തിയത്. കുറച്ച് ചിത്രങ്ങളെ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ എങ്കിലും മേഘ്‌നയെ ഓര്‍ത്തിരിക്കുന്നതാണ് എല്ലാതും. കന്നട യുവനടന്‍ ചിരഞ്ജീവി സര്‍ജയെയാണ് മേഘ്‌ന വിവാഹം ചെയ്തത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് വിധി ചീരുവിനെ കവര്‍ന്നത്. ചീരുവിന്റെ വിയോഗത്തോട് കൂടി കുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം മാധ്യമശ്രദ്ധ നേടിയിരുന്നു.

ചിരു പോയ ദുഖം മകന്‍ റായാന്റെ കളിചിരികളോടെ മാഞ്ഞിരുന്നു. ഇപ്പോഴിതാ റായാന് കുഞ്ഞനുജനോ എത്താന്‍ പോകുകയാണെന്ന വാര്‍ത്തയാണ് വരുന്നത്. ചിരഞ്ജീവിയുടെ അനിയനും നടനുമായ ധ്രുവ സര്‍ജയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

ചിരു അപ്രതീക്ഷിത വിയോഗത്തില്‍ എല്ലാത്തിനും താങ്ങായി നിന്നത് ധ്രുവയാണ്. സഹോദരന്റെ ഭാര്യയായ മേഘ്നയ്ക്ക് വലിയ പിന്തുണ നല്‍കിയിരുന്നു. ചിരു പോയി അഞ്ച് മാസത്തിന് പിന്നാലെ ജനിച്ച മകന് റായാനെ രാജകീയസ്വീകരണം നല്‍കിയതും ഇളയച്ഛനായിരുന്നു.

ഇപ്പോഴിതാ ധ്രുവ സര്‍ജയും അച്ഛനാവാന്‍ ഒരുങ്ങുകയാണ്. ധ്രുവയ്ക്കും ഭാര്യ പ്രണയ്ക്കും വൈകാതെ തന്നെ ആദ്യകണ്മണിയെത്തുമെന്നാണ് സന്തോഷം. പ്രണയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വീഡിയോയാണ് ധ്രുവ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയെ ചേര്‍ത്ത് നിര്‍ത്തിയും നിറവയറില്‍ ചുംബിക്കുന്നതുമടക്കം നിരവധി ഫോട്ടോസ് ചേര്‍ത്താണ് വീഡിയോയുള്ളത്

‘ഞങ്ങള്‍ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതൊരു ദൈവികമായ കാര്യമാണ്. കുഞ്ഞതിഥി വേഗം വരുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ, ജയ് ഹനുമാന്‍’.. എന്നുമാണ് വീഡിയോയ്ക്ക് താഴെ ക്യാപ്ഷനായി ധ്രുവ എഴുതിയിരിക്കുന്നത്.

കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്തയാണെന്നും കുഞ്ഞുവാവയെ സ്നേഹിക്കുന്നുവെന്നും മേഘ്നയും കമന്റ് ചെയ്ടിട്ടുണ്ട്. ചെറുപ്പക്കാലം മുതലെ സുഹൃത്തുക്കളായിരുന്ന ധ്രുവ സര്‍ജയും പ്രരണയും 2019 ലാണ് വിവാഹിതരായത്.