ടിമ്പലിന്റെ അച്ഛന്റെ വിയോഗത്തിന് കാരണം ഫിറോസ്, ടിമ്പലിന്റെ അമ്മയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!

സംഭവ ബഹുലമായ എപ്പിസോഡുകളിൽ കൂടിയാണ് ബിഗ് ബോസ് മലയാളം സീസൺ 3 ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നാട്ടുകൂട്ടം എന്ന ഒരു ടാസ്ക്ക് പരിപാടിയുടെ ഇടയിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ കിടിലൻ ഫിറോസ് മാനസികമായി തളർത്താൻ വേണ്ടി…

dimpal mother interview

സംഭവ ബഹുലമായ എപ്പിസോഡുകളിൽ കൂടിയാണ് ബിഗ് ബോസ് മലയാളം സീസൺ 3 ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നാട്ടുകൂട്ടം എന്ന ഒരു ടാസ്ക്ക് പരിപാടിയുടെ ഇടയിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ കിടിലൻ ഫിറോസ് മാനസികമായി തളർത്താൻ വേണ്ടി ടിമ്പലിനോട് കുറച്ച് മോശമായ രീതിയിൽ സംസാരിച്ചിരുന്നു. എന്നാൽ ഗെയിം കഴിഞ്ഞു കഴിഞ്ഞപ്പോൾ പൊട്ടി കരയുന്ന ടിമ്പലിനെ ആണ് ആളുകൾ കണ്ടത്. ബിഗ് ബോസ്സിൽ വെച്ച് തൊട്ടടുത്ത ദിവസം ടിമ്പലിന്റെ പിതാവിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ തകർന്നത് കിടിലൻ ഫിറോസ് ആയിരുന്നു. ടിമ്പലിനോട് താൻ മോശമായി സംസാരിച്ചത് കൊണ്ടാണോ ആ പിതാവിന്റെ ഹൃദയം നിലച്ച് പോയത് എന്നും താൻ പറഞ്ഞ വാക്കുകൾ അദ്ദേത്തിനു താങ്ങാൻ കഴിയാഞ്ഞത് കൊണ്ടാണോ അദ്ദേഹം മരണപ്പെട്ടത് എന്നൊക്കെ ചോദിച്ചുകൊണ്ട് ഫിറോസ് പൊട്ടിക്കരഞ്ഞിരുന്നു. ബിഗ് ബോസ് തന്നെ കിടിലൻ ഫിറോസിനെ ആശ്വസിപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ടിമ്പലിന്റെ ‘അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ആ ടാസ്ക്ക് കഴിഞ്ഞു ടിമ്പൽ കരയുന്നത് കണ്ടത് അദ്ദേഹത്തിന് താങ്ങാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് അത് ഒരുപാട് വിഷമം ആയി. അന്ന് രാത്രി അദ്ദേഹം അസ്വസ്ഥൻ ആയിരുന്നു. അതിനു ശേഷം ആണ് അദ്ദേഹത്തിന് വയ്യാതായത് എന്നുമാണ് അഭിമുഖത്തിൽ ടിമ്പലിന്റെ ‘അമ്മ പറഞ്ഞത്. എന്നാൽ വളരെ പെട്ടന്ന് ഈ വാക്കുകൾ വിവാദം ആയതോടെ യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഇത് വലിയ ചർച്ച വിഷയം ആയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. അതോടെ ടിമ്പലിന്റെ സഹോദരി തിങ്കൾ ക്ഷമാപണവുമായി എത്തുകയും ചെയ്തു.

മമ്മി പറഞ്ഞത് വേറെ ഒന്നും ഉദ്ദേശിച്ചിട്ടല്ല എന്നും എന്നാൽ കാര്യങ്ങൾ വേറൊരു തലത്തിൽ ആണ് വിശദീകരിക്കപ്പെട്ടത് എന്നും എന്നാൽ ഒരിക്കലും അങ്ങനെ ചിന്തിക്കാനോ പറയാനോ പാടില്ല എന്നും ആയിരുന്നു തിങ്കൾ പറഞ്ഞത്. കിടിലൻ ഫിറോസിനോടും കുടുംബത്തിനോടും തിങ്കൾ മാപ്പും ചോദിച്ചിരുന്നു.