അടുത്ത ക്രിസ്തുമസിന് ഇനി പുതിയ നാത്തൂൻ ആയിരിക്കുമല്ലോ, ഡിംപിളിന്റെ വീഡിയോയ്ക്ക് വിമർശന പെരുമഴ!

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. നടിയും സുഹൃത്തുമായ ഡിംപിൾ റോസിന്റെ സഹോദരനെയാണ് മേഘ്ന വിവാഹം കഴിച്ചത്. വളരെ ആർഭാടപൂർവം ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹ മോചന…

Dimple Rose Christmas Cake Video

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. നടിയും സുഹൃത്തുമായ ഡിംപിൾ റോസിന്റെ സഹോദരനെയാണ് മേഘ്ന വിവാഹം കഴിച്ചത്. വളരെ ആർഭാടപൂർവം ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹ മോചന വാർത്തകൾ പരന്നതോടെ ഇതിനു വിശദീകരണവുമായി ഡോണും എത്തിയിരുന്നു. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. ‘ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാര്‍ത്ത സത്യമാണ്. 2019 ലാണ് നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ ആകും ഞങ്ങളുടെ സഞ്ചാരം എന്നും തീരുമാനിക്കുകയായിരുന്നു.’ ഡോണ്‍ വ്യക്തമാക്കി.

ഇപ്പോൾ ഇതാ കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് ശേഷം മേഘ്‌നയുടെയും ഡോണിന്റെയും വിവാഹമോചനം വീണ്ടും ചർച്ചയാകുകയാണ്. മേഘ്‌നയിൽ നിന്ന് വിവാഹമോചനം നേടിയ ഡോൺ രണ്ടാമത് വിവാഹിതൻ ആയിരുന്നു. എന്നാൽ വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക് തിരികെവന്ന മേഘ്ന ഒരു യൂട്യൂബ് ചാനെൽ തുടങ്ങിയിരുന്നു. വളരെ സന്തോഷവതിയും ഉത്സാഹത്തോടെയുമാണ് ഓരോ വിഡിയോയിലും മേഘ്ന എത്തുന്നത്. മികച്ച സ്വീകാര്യതയാണ് മേഘ്‌നയുടെ വിഡിയോകൾക്ക് ലഭിക്കുന്നതും. അതിന് പിന്നാലെ ഡിംപിളും യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം ഡിംപിൾ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഡിംപിൾ പങ്കുവെച്ച ഒരു വീഡിയോ ആണ് വീണ്ടും മേഘ്നയുടെയും ഡോണിന്റെയും വിവാഹമോചനത്തിന്റെ ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

‘നാത്തൂന് എന്റെവക ഒരു ക്രിസ്മസ് കേക്ക്’ എന്ന തലക്കെട്ടോടെ ഡിംപിൾ പങ്കുവെച്ച വീഡിയോയ്ക്ക് ആണ് ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത്. അടുത്ത ക്രിസ്തുമസിന് പുതിയ നാത്തൂനായിരിക്കുമല്ലോ, എന്നായിരുന്നു പൂരിഭാഗം  കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചത്. ഒരുപോലെയുള്ള ഡ്രസ്സ്, ഒരു ദിവസം വിവാഹം, എന്തൊക്കെ ആയിരുന്നു. അതിനെ തറയിൽ പിടിച്ചിട്ട ശേഷം പുതിയതിനെകണ്ടെത്തി. ഇതിനെ എപ്പോഴാകും വലിച്ചു താഴെ ഇടുക എന്ന് തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് വിഡിയോയിൽ കൂടി ഡിംപിൾ നേരിട്ടുകൊണ്ടിരിക്കുന്നത്.