വിനായകനെ ആധുനിക അയ്യങ്കാളിയായോ ദളിത് ഐക്കണ്‍ ആയോ കാണാന്‍ പറ്റില്ല!! ദിനു വെയില്‍

നടന്‍ വിനായകനാണ് സോഷ്യലിടത്തെ വൈറല്‍ താരം. പൊലീസ് കേസെടുത്തതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നിറയുന്നത്. അതേസമയം വിനായകനെ പിന്തുണച്ചും എത്തുന്നവരുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായ ദിനു വെയില്‍ വിനായകനെ കുറിച്ച് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. യാതൊരു…

നടന്‍ വിനായകനാണ് സോഷ്യലിടത്തെ വൈറല്‍ താരം. പൊലീസ് കേസെടുത്തതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നിറയുന്നത്. അതേസമയം വിനായകനെ പിന്തുണച്ചും എത്തുന്നവരുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായ ദിനു വെയില്‍ വിനായകനെ കുറിച്ച് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

യാതൊരു അക്കൗണ്ടബിലിറ്റിയും എടുക്കാത്ത ഒരു വ്യക്തിയെ ആധുനിക അയ്യങ്കാളി എന്ന് വിളിച്ചു കൊണ്ടൊന്നും പിന്തുണച്ചു കൊണ്ട് പോസ്റ്റ് ഇടാന്‍ തോന്നുന്നില്ല. തെറ്റ് തിരുത്താത്ത വിനായകനെ ദളിത് ഐക്കണ്‍ ആയി കാണുവാന്‍ വ്യക്തിപരമായി സാധിക്കില്ല എന്നാണ് കുറിച്ചിരിക്കുന്നത്.

വിനായകന്‍ എന്ന നടനെ ആരാധനയോടെ കണ്ട ദളിത് കോളനിയിലെ കുട്ടികള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ അപ്പോയ്ന്റ്‌മെന്റ് എടുക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ ഏറ്റവും മോശമായി ലൈംഗിക ചുവയോടെ എന്നോടും ഒരു ദളിത് സ്ത്രീയോടും സംസാരിക്കുകയും തുടര്‍ന്ന് യാതൊരു എത്തിക്‌സും ഇല്ലാതെ ഞങ്ങള്‍ പറഞ്ഞത് നുണ ആണെന്നും ഞങ്ങള്‍ പലതവണ അങ്ങോട്ടേക്ക് വിളിച്ചു എന്നുമെല്ലാം നുണ പറഞ്ഞു ഫാന്‍ ബേസ് ഉപയോഗിച്ച് ഞങ്ങളെ ഉപദ്രവിച്ച വ്യക്തിയാണ് വിനായകന്‍. ഞങ്ങളോട് മാത്രമല്ല, വിനായകന്‍ മറ്റു ചില സ്ത്രീകളോടും ലൈംഗിക ചുവയോടെ, അസഭ്യമായും സംസാരിച്ചത് അറിഞ്ഞിട്ടുള്ളതുമാണ്. അവര്‍ പരാതി നല്‍കാത്തത് , തുറന്നു പറയാത്തത് നടന്റെ privilege പേടിച്ചു തന്നെയാണ്.

ഇക്കാലം വരെ ഈ വിഷയത്തില്‍ യാതൊരു അക്കൗണ്ടബിലിറ്റിയും എടുക്കാത്ത ഒരു വ്യക്തിയെ ആധുനിക അയ്യങ്കാളി എന്ന് വിളിച്ചു കൊണ്ടൊന്നും പിന്തുണച്ചു കൊണ്ട് പോസ്റ്റ് ഇടാന്‍ തോനുന്നില്ല. തെറ്റ് തിരുത്താത്ത വിനായകനെ ദളിത് ഐക്കണ്‍ ആയി കാണുവാന്‍ വ്യക്തിപരമായി സാധിക്കില്ല. ക്ഷമിക്കുക. നിലവിലെ സാഹചര്യത്തില്‍ നാല് കാര്യങ്ങള്‍ വസ്തുതാപരമായി മാത്രം സൂചിപ്പിക്കുന്നു.

1. വിനായകനെതിരെ പോലീസ് ചുമത്തിയിട്ടുള്ള 117( e) എന്ന വകുപ്പ് പ്രകാരം യാതൊരു തെറ്റും വിനായകന്‍ ചെയ്തിട്ടില്ല. പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുന്ന രീതിയില്‍ യാതൊന്നും ഉണ്ടായിട്ടില്ല .കേരളത്തിലെ privilege കുറഞ്ഞ മനുഷ്യര്‍ക്കു നേരെ തന്നെയാണ് ഈ വകുപ്പ് തെറ്റായി ഉപയോഗിച്ചിട്ടുള്ളത്

2. വിനായകനെ എന്നല്ല പോലീസ് സ്റ്റേഷനില്‍ വരുന്ന ഒരു പൗരനെയും നീ എന്ന് വിളിക്കാനോ ദേഹത്തു തട്ടി നീക്കാനോ പോലീസിന് അധികാരം ഇല്ല. ബഹുമാനപെട്ട ഹൈകോടതി വിധികള്‍ക്കും കേരള പോലീസ് ആക്ടിനും ആഭ്യന്തര വകുപ്പിന്റെ നിരവധി സര്‍ക്കുലരുകള്‍ക്കും എതിരാണ് പോലീസിന്റെ പെരുമാറ്റം

3. മദ്യപികേണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ മദ്യപിച്ചു പൊതുഇടങ്ങളിലേക്കു കയറി ചെല്ലല്‍ ശെരിയല്ല. പോലീസ് സ്റ്റേഷനിലേക്ക് മദ്യപിച്ചു കയറി ചെന്നത് ശെരിയായില്ല.

4. വിനായകന്റെ രീതികളെ വിനായകന്‍ ദളിതന്‍ ആയതു കൊണ്ട് എന്ന് പറഞ്ഞുകൊണ്ട് അധിക്ഷേപിക്കുന്നതും വിനായകന്റെ തെറ്റുകളെ ദളിതന്റെ രീതികള്‍ എന്ന തരത്തില്‍ ശരികളാക്കി അവതരിപ്പിക്കുന്നതും ശരിയല്ല. അദ്ദേഹം അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്. എന്നു പറഞ്ഞാണ് ദിനുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.