‘ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും റിപ്പോര്‍ട്ടറിന്റേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു’- സംവിധായകന്‍ ജോണ്‍ ഡിറ്റോ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കം ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിന് ജാമ്യം കിട്ടിയതില്‍ പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ പി.ആര്‍.…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കം ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിന് ജാമ്യം കിട്ടിയതില്‍ പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ പി.ആര്‍.
”ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളുടേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു. സന്തോഷം” എന്നാണ് വിധിയെ സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരില്‍ ഒരാളാണ് സംവിധായകന്‍ ജോണ്‍ ഡിറ്റോ.
സംവിധായകന്റെ പോസ്റ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റുകളുണ്ട്.

https://www.facebook.com/prjohnditto/posts/5184019614944243

അതേസമയം ഇന്ന് രാവിലെ 10.30ന് ഹൈക്കോടതിയില്‍ ജസ്റ്റീസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. ഏതെങ്കിലും തരത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാനായി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി അറിയിച്ചു.