പുതിയ അതിഥിയെ കാത്ത് ലാൽ ജോസും കുടുംബവും ; എല്ലാവരും ഒരുപാട് സന്തോഷത്തിലാണെന്ന് ഐറിൻ ! ആശംസകളുമായി ആരാധകർ !

മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് ലാൽജോസ്. ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായക കുപ്പായമിട്ട ലാൽജോസിന്റേതായി നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ ആണ് പുറത്തുവന്നത്. സംവിധാനത്തിനൊപ്പം അഭിനയ രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.…

മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് ലാൽജോസ്. ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായക കുപ്പായമിട്ട ലാൽജോസിന്റേതായി നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ ആണ് പുറത്തുവന്നത്. സംവിധാനത്തിനൊപ്പം അഭിനയ രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇന്നിപ്പോൾ അധികമൊന്നും സിനിമയിൽ താരത്തെ കാണാത്തതുകൊണ്ട് എന്നാണ് ഒരു ലാൽജോസ് ചിത്രം വരിക എന്ന ആകാംക്ഷയിൽ കാത്തിരിയ്ക്കുകയാണ് ആരാധകർ. അത്തരത്തിൽ ഇന്ന് സന്തോഷത്തിന്റെ ദിനങ്ങൾ ആണ് ലാൽജോസിന്റെ കുടുംബത്തിന്. ലാൽജോസിന്റെ മകൾ അമ്മയാകാൻ ഒരുങ്ങുകയാണ്. ഐറിൻ ലാൽജോസ് മേച്ചേരിയുടെ ബാബിഷോർ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നത്. ഐറിൻ തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുന്നതും.” ഞങ്ങൾ എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്, ആകാംഷയിലും കുറച്ച് വികാരാതീനരുമാണ്.” എന്ന കുറിപ്പോടെയാണ് ഐറിൻ ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത്. വലിയ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഐറിനും കുടുംബത്തിന് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയിരിയ്ക്കുന്നത്.