മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാം-വിവാദത്തില്‍ രഞ്ജിത്

സംവിധായകന്‍ ഡോ. ബിജുവിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരിക്കുകയാണ്. വിവാദമായതോടെ, ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്നെന്നാണ് അക്കാദമി ഭരണസമിതിയിലെ അംഗങ്ങളുടെ…

സംവിധായകന്‍ ഡോ. ബിജുവിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരിക്കുകയാണ്. വിവാദമായതോടെ, ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്നെന്നാണ് അക്കാദമി ഭരണസമിതിയിലെ അംഗങ്ങളുടെ ആരോപണം.

അതേസമയം വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് രഞ്ജിത്. തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്ന് രഞ്ജിത് പറഞ്ഞു. പരാതി കൊടുത്തവര്‍ക്ക് അതിന് സ്വാതന്ത്ര്യം ഉണ്ട്. പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെ. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാന്‍ തയ്യാറാണെന്നും സംവിധായകന്‍ പറഞ്ഞു. താന്‍ എകാധിപതി ആണോ എന്ന് അക്കാദമി വൈസ് ചെയര്‍മാനും സെക്രട്ടറിയും പറയട്ടെയെന്നും രഞ്ജിത് പറഞ്ഞു.

ചെയര്‍മാന്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതടക്കമുള്ള പരാതികള്‍ കാണിച്ച് രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേരുകയും ചെയ്തു. ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രിക്കും സാംസ്‌കാരിക സെക്രട്ടറിക്കും അയച്ചിരുന്നു.

അഭിമുഖ വിവാദത്തിന് പിന്നാലെ അംഗങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി. സര്‍ക്കാരിന്റേതാണ് വിഷയത്തിലെ അന്തിമ തീരുമാനം. ഡോ. ബിജുവിനെക്കുറിച്ചുള്ള രഞ്ജിത്തിന്റെ പരാമര്‍ശങ്ങളില്‍ സാംസ്‌കാരിക മന്ത്രിയും അതൃപ്തി അറിയിച്ചിരുന്നു. ഡോ. ബിജുവുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തതാണ്. വിഷയം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞിരുന്നു,