സൂപ്പര്‍ഹിറ്റിലേക്ക് കുതിച്ച് കടുവ! വോള്‍വോ XC60 സ്വന്തമാക്കി വിജയം ആഘോഷിച്ച് ഷാജി കൈലാസ്

ഷാജി കൈലാസിന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കടുവ. 9 വര്‍ഷത്തിന് ശേഷമെത്തുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുകയാണ്. റിലീസിന് മുമ്പ് വിവാദത്തിലായെങ്കിലും മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്. കടുവയുടെ വിജയം മാസ് വാഹനം സ്വന്തമാക്കിയാണ് ഷാജി…

ഷാജി കൈലാസിന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കടുവ. 9 വര്‍ഷത്തിന് ശേഷമെത്തുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുകയാണ്. റിലീസിന് മുമ്പ് വിവാദത്തിലായെങ്കിലും മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്. കടുവയുടെ വിജയം മാസ് വാഹനം സ്വന്തമാക്കിയാണ് ഷാജി കൈലാസ് ആഘോഷിക്കുന്നത്.
വോള്‍വോയുടെ XC60 എസ്.യു.വിയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

സുരക്ഷ സംവിധാനങ്ങളാണ് വോള്‍വോ വാഹനങ്ങളുടെ ഏറ്റവും പ്രധാന പ്രത്യേകത. XC60 എസ്.യു.വി വോള്‍വോയുടെ വാഹന നിരയില്‍ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായി എത്തിയിട്ടുള്ള മോഡലാണ്.

വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുറമെ, റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയും സുരക്ഷയും ഉറപ്പാക്കുന്ന സുരക്ഷാസംവിധാനങ്ങളുമായാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ വിപണിയില്‍ എത്തുന്നത്. 66 ലക്ഷം രൂപയിലാണ് വോള്‍വോ തഇ60യുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഒമ്പത് കോടിയാണ് ഇതുവരെ കടുവ നേടിയത്.
ആദ്യ ദിനത്തില്‍ നാല് കോടിയാണ് ചിത്രം നേടിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്. ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം എട്ട് വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടുന്നുണ്ട്. 20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ലോകമെമ്പാടുമായി അഞ്ഞൂറില്‍ പരം തിയേറ്ററുകളില്‍ സ്‌ക്രീനിങ് ഉണ്ട്.

ചിത്രത്തിലെ വിവാദ പരാമര്‍ശത്തില്‍ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമാപണം നടത്തിയിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നെന്ന് ഷാജി കൈലാസ് പറഞ്ഞു.

.