അന്ന് നിർമാതാക്കളുടെ സങ്കട൦ അതായിരുന്നു! തങ്ങളുടെ ഹിറ്റ് മൂന്നു സിനിമകളിലും യേശുദാസിന് പാടിപ്പിച്ചിരുന്നില്ല; കാരണം പറഞ്ഞു സിദ്ധിഖ് 

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകർ ആയിരുന്നു സിദ്ദിഖ്, ലാൽ, മുൻപൊരിക്കൽ സിദിഖ് ഗായകൻ യേശുദാസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപോൾ വീണ്ടും ശ്രെദ്ധ ആകുന്നത്. ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും യേശുദാസിനെക്കാെണ്ട് പാടിക്കാൻ പറ്റാത്ത സാഹചര്യ൦…

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകർ ആയിരുന്നു സിദ്ദിഖ്, ലാൽ, മുൻപൊരിക്കൽ സിദിഖ് ഗായകൻ യേശുദാസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപോൾ വീണ്ടും ശ്രെദ്ധ ആകുന്നത്. ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും യേശുദാസിനെക്കാെണ്ട് പാടിക്കാൻ പറ്റാത്ത സാഹചര്യ൦ ആയിരുന്നു തങ്ങളുടെ സിനിമകളിൽ, ആ കാലഘ‌ട്ടത്തിൽ ജീവിച്ചിട്ട് ജീനിയസുകളുമായി വർക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അത് ദുർഭാഗ്യമായാണ് താൻ  കണക്കാക്കുന്നത്,അതിലൊരാൾ ആണ് ഗായകൻ യേശുദാസ് സിദ്ധിഖ് പറയുന്നു

താനും  ലാലും ,യേശുദാസും  ഒരേ കാലഘട്ടത്തിൽ സിനിമയിൽ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ഒരു പാട്ട് പോലും എനിക്കും ലാലിനും ചിത്രീകരിക്കാൻ സാധിച്ചില്ലെന്നത്  ദൗർഭാഗ്യമായി ഒന്നായിരുന്നു, പിന്നീട് അതിന് ഭാഗ്യമുണ്ടായത് ഞങ്ങളുടെ നാലാമത്തെ സിനിമയിലാണ്,റാംജി റാവുവിലും ഹരിഹർ നഗറിലും ഗോഡ്ഫാദറിലും യേശുദാസ്  പാടിയിട്ടില്ല. യേശുദാസ്പാ പാടുന്നത് വിയറ്റ്നാം കോളനിയിലാണ്. മൂന്നു സിനിമകൾക്ക് ശേഷമാണ് വിയറ്റ്നാം കോളനിയിൽ പാടിപ്പിക്കുന്നത് ,അന്ന് യേശുദാസ് പാട്ട് പാടുന്നെങ്കിൽ റൈറ്റ്സ് കൊടുത്താൽ പണം കിട്ടില്ല. ലാഭവിഹിതമാണ് പ്രൊഡ്യൂസർക്ക് കിട്ടുന്നത്.

യേശുദാസ് പാടിയാൽ ഓഡിയോയിൽ നിന്നും ഒന്നും കിട്ടില്ലെന്ന് നിർമാതാക്കൾ അന്ന്  സങ്കടത്തോടെ പറയുമായിരുന്നു . ഓഡിയോ റൈറ്റ്സ് തരം​ഗിണി എടുക്കുന്ന സമ്പ്രദായം നിർത്തിയതോടെ പിന്നീടുള്ള തങ്ങളുടെ സിനിമകളിലെല്ലാം യേശുദാസ് പാടിയിട്ടുണ്ടെന്നും സിദ്ദിഖ് പറയുന്നു