സംവിധായകന്‍ സൂര്യ കിരണ്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു!!!

തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു. 48 വയസിലാണ് സൂര്യ കിരണിന്റെ അപ്രതീക്ഷിത വിയോഗം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ചെന്നൈയിലെ ജിഇഎം ആശുപത്രിയിലായിരുന്നു ചികിത്സ. തിങ്കളാഴ്ച ചെന്നൈയിലെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചതെന്നാണ്…

തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു. 48 വയസിലാണ് സൂര്യ കിരണിന്റെ അപ്രതീക്ഷിത വിയോഗം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ചെന്നൈയിലെ ജിഇഎം ആശുപത്രിയിലായിരുന്നു ചികിത്സ. തിങ്കളാഴ്ച ചെന്നൈയിലെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാല താരമായിട്ടാണ് കിരണ്‍ സിനിമാ ലോകത്തേക്കെത്തുന്നത്. ബാലതാരമായി 200ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൗനഗീതങ്ങള്‍, പടിക്കാത്തവന്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്.

2003ലാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സുമന്ദ് അക്കിനേനി, ജെനീലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ സത്യം ആയിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രം തന്നെ മികച്ച വിജയം നേടിയതോടെ സൂര്യ കിരണ്‍ തെലുങ്കില്‍ ശ്രദ്ധേയ സംവിധായകനായി.

ധന 51, ബ്രഹ്‌മാസ്ത്രം, രാജു ഭായ്, ചാപ്റ്റര്‍ 6 എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ബിഗ് ബോസ് തെലുങ്കിലെ മത്സരാര്‍ത്ഥിയും ആരാധകരെ സ്വന്തമാക്കിയിരുന്നു. നടി കല്യാണി കാവേരിയെയാണ് വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.