സംവിധായകൻ ഉണ്ണി ഗോവിന്ദരാജ് വിവാഹിതനായി 

‘ഹെവൻ’ സിനിമയുടെ സംവിധായകൻ ഉണ്ണി ഗോവിന്ദ് രാജ് വിവാഹിതനായി. അപർണ്ണ മാധവൻ ആണ് വധു. വിവാഹ ചിത്രങ്ങൾ എല്ലാം സംവിധയകാൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെച്ച  ഉണ്ണി ഗോവിന്ദ്…

‘ഹെവൻ’ സിനിമയുടെ സംവിധായകൻ ഉണ്ണി ഗോവിന്ദ് രാജ് വിവാഹിതനായി. അപർണ്ണ മാധവൻ ആണ് വധു. വിവാഹ ചിത്രങ്ങൾ എല്ലാം സംവിധയകാൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെച്ച  ഉണ്ണി ഗോവിന്ദ് രാജിനെ സിനിമ ലോകംവും, ആരാധകരും ആശംസകൾ അറിയിച്ചെത്തി. സംവിധായകൻ ഹനീഫ് അഥേനിയുടെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച ഉണ്ണി ഗോവിന്ദ് രാജ് ‘ഹെവൻ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു സ്വതന്ത്ര സംവിധായകനായി മലയാള സിനിമയിൽ എത്തിയത്.

ഉണ്ണി ഗോവിന്ദ് രാജ, പി എസ്  സുബ്രഹ്മണ്യനും ചേർന്നായിരുന്നു ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. ഹെവനിൽ നായകൻ ആയി എത്തിയത് സുരാജ്  വെഞ്ഞാറൻ മൂടൻ ആയിരുന്നു.

ചിത്രത്തിൽ സുരാജിനെ കൂടാതെ ജാഫർ ഇടുക്കി, അലൻസിയർ, ജോയ് മാത്യു, അഭിജ, സുധീഷ് തുടങ്ങിയവരും അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്ഷം ആയിരുന്നു ഉണ്ണി ഗോവിന്ദ് രാജിന്റെ ഹെവൻ എന്ന ചിത്രം റിലീസ് ആയതു.