ഉടൻ എത്തുന്നു ആക്ഷൻ സൈക്കോ ത്രില്ലർ! അജയ് വാസുദേവ്, നിഷാദ് കോയ ചിത്രം പൂർത്തീകരിച്ചു 

മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും, നിർമാതാവും, തിരക്കഥാകൃത്തുമായ നിഷാദ് കോയയും പ്രധാന വേഷങ്ങളിൽ എത്തുന്നു സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു, വേ ടു  ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റിവ്‌സ് എന്നിവർ നിർമ്മിച്ച ഈ ചിത്രം…

മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും, നിർമാതാവും, തിരക്കഥാകൃത്തുമായ നിഷാദ് കോയയും പ്രധാന വേഷങ്ങളിൽ എത്തുന്നു സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു, വേ ടു  ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റിവ്‌സ് എന്നിവർ നിർമ്മിച്ച ഈ ചിത്രം ഒരു ആക്ഷൻ സൈക്കോ തില്ലർ ചിത്രം ആണ്. ഒരു ജാതി ഒരു മതം എന്ന ചിത്രത്തിന് ശേഷം കെ ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പകലും പാതിരാവും എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന തല്കലികമായി പേരിട്ട ഈ ചിത്രത്തിൽ ഇരുവരും മുഴുനീള കഥാപാത്രമായാണ് എത്തുന്നത്. തമിഴ്, മലയാളം,ഹിന്ദി, കന്നഡ, തെലുങ്ക് എന്നി ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയാണ്.

ഇപ്പോൾ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്, പാലക്കാട്, ഫോർട്ട് കൊച്ചി, ലക്കിടി, മണർകാട്,ഒറ്റപ്പാലം തിരുവില്ലാമല, എറണാകുളം എന്നി സ്ഥലങ്ങളിൽ ആയിരുന്നു ഷൂട്ടിങ് ലൊക്കേഷനുകൾ. ചിത്രത്തിൽ പുതുമുഖ നായിക ആയ കൃഷ്ണ പ്രവീണ ആണ് നായിക ആയി എത്തുന്നത്. അജയ് വാസുദേവ്, നിഷാദ് തുടങ്ങിയവരെ കൂടാതെ ചിത്രത്തിൽ പുതുമുഖ നായകന്മാരെയും നായികമാരുമാണ് എത്തുന്നത്. ചിത്രം ഉടൻ തന്നെ പ്രേഷകരുടെ മുന്നിൽ എത്തുന്നുണ്ട്.