പ്രശസ്ത സംവിധായകന്‍ വിനു അന്തരിച്ചു!!

പ്രശസ്ത സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കോയമ്പത്തൂരിലായിരുന്നു സ്ഥിര താമസം. കോഴിക്കോട് സ്വദേശിയാണ് വിനു. സുരേഷ്- വിനു കൂട്ടുകെട്ടിലാണ് സിനിമകള്‍ ഒരുക്കിയത്. 1995ല്‍ പുറത്തിറങ്ങിയ ജയറാം, വാണി വിശ്വനാഥ്…

പ്രശസ്ത സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കോയമ്പത്തൂരിലായിരുന്നു സ്ഥിര താമസം. കോഴിക്കോട് സ്വദേശിയാണ് വിനു. സുരേഷ്- വിനു കൂട്ടുകെട്ടിലാണ് സിനിമകള്‍ ഒരുക്കിയത്.

1995ല്‍ പുറത്തിറങ്ങിയ ജയറാം, വാണി വിശ്വനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’യാണ് സുരേഷ് -വിനു കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയ ചിത്രം. ആയുഷ്മാന്‍ ഭവ, ഭര്‍ത്താവുദ്യോഗം, കുസൃതിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ഇതിലും ജയറാം തന്നെയായിരുന്നു നായകന്‍.

കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിനു സംവിധാനം ചെയ്ത് അവസാനം തിയ്യേറ്ററിലെത്തിയ ചിത്രം.