യൂട്യൂബിൽ ട്രെൻഡിങായി ഡിസ്കോ ബാബുവിൻ്റെ ഓണം

മലയാളികളുടെ ആഘോഷത്തിന്റെ കാലം ആണ് ഇത്. ഓണക്കാലത്ത് ഒരുപാട് നല്ല പരിപാടികൾ ആണ് സാധാരണ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഈ പ്രാവിശ്യം അധികം പരിപാടികൾ ഒന്നും മലയാളികൾക്ക് മുന്നിൽ എത്തിയില്ല എന്നതാണ് സത്യം.…

മലയാളികളുടെ ആഘോഷത്തിന്റെ കാലം ആണ് ഇത്. ഓണക്കാലത്ത് ഒരുപാട് നല്ല പരിപാടികൾ ആണ് സാധാരണ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഈ പ്രാവിശ്യം അധികം പരിപാടികൾ ഒന്നും മലയാളികൾക്ക് മുന്നിൽ എത്തിയില്ല എന്നതാണ് സത്യം. എന്നാൽ എത്തിയ പരുപാടികൾക്കൊക്കെ വലിയ രീതിയിൽ ഉള്ള സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. അത്തരത്തിൽ ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തിയ മനോഹരമായ ഒരു ഷോർട്ട് ഫിലിം ആണ് സ്കോ ബാബുവിൻ്റെ ഓണം. തിരുവോണ ദിനത്തിൽ പുറത്തിറങ്ങിയ ഈ ഹൃസ്വ ചിത്രം മികച്ച പ്രതികരണം ആണ് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ സ്വാന്തമാക്കിയിരിക്കുന്നത്.

ലിബിൻ അയ്യമ്പള്ളി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. കുട്ടി സ്റ്റോറീസ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ലിബിനും പ്രശാന്ത് തൃക്കലത്തൂരും കൂടി ചേർന്നാണ്. ജോബി എം ജോസ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത് ലാൽ കൃഷ്ണ ആണ്. സിനോജ് വര്ഗീസ് ആണ് ഈ ഷോർട്ട് ഫിലിമിൽ ഡിസ്‌ക്കോ ബാബു ആയി എത്തുന്നത്.

സിനോജ് വർഗീസിനെ കൂടാതെ ആനന്ദ് മന്മഥൻ, ജെറിൻ ജോളി, ബ്ലറിൻ, പ്രശാന്ത്, രതീഷ്, ഗോപിക, അനഘ, അന്ന പ്രസാദ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളുടെ രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രം കാണാം,