‘പുഷ്പ ദി റൂളി’ല്‍ സാമന്തയ്ക്ക് പകരം ഐറ്റം ഡാന്‍സുമായി ദിഷാ പടാനി!!

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജ്ജുന്റെ പുഷ്പ 2. 2021ലിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘പുഷ്പ ദി റൈസി’ന്റെ രണ്ടാം ഭാഗം ‘പുഷ്പ ദി റൂളി’ല്‍ ദിഷാ പടാനിയുടെ ഐറ്റം ഡാന്‍സും.…

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജ്ജുന്റെ പുഷ്പ 2. 2021ലിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘പുഷ്പ ദി റൈസി’ന്റെ രണ്ടാം ഭാഗം ‘പുഷ്പ ദി റൂളി’ല്‍ ദിഷാ പടാനിയുടെ ഐറ്റം ഡാന്‍സും. സാമന്തയാണ് ആദ്യഭാഗത്തില്‍ കിടിലന്‍ ചുവടുവച്ചത്.

ബോളിവുഡ് നടിയും സൂപ്പര്‍ ഡാന്‍സറുമാണ് ദിഷാ. ദിഷയുടെ ചുവടുകള്‍ തിയ്യേറ്ററിനെ ഇളക്കിമറിയ്ക്കുമെന്നുറപ്പാണ്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ലോകമെമ്പാടും തിയ്യേറ്ററിലെത്തുന്നത്. അഞ്ച് ഭാഷകളിലായാണ് പുഷ്പ 2 ഒരുങ്ങുന്നത്.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി നായകന്‍ അല്ലു അര്‍ജ്ജുന്‍ പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും അല്ലുവിന് ലഭിക്കുക.

പുഷ്പരാജ് എന്ന ചന്ദനക്കടത്തുകാരനാണ് ചിത്രത്തില്‍ അല്ലുവിന്റെ കഥാപാത്രം. രശ്മിക മന്ദാനയാണ് നായികയായ ശ്രീവല്ലിയായെത്തുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലന്‍ വേഷത്തില്‍ മലയാളത്തിന്റെ ഫഹദ് ഫാസിലും എത്തുന്നുണ്ട്.