ബാന്ദ്രയിലെ അണ്ടർ വേൾഡ്; നിയനടപടിക്കൊരുങ്ങി ദിവ്യ ഭാരതിയുടെ ഭർത്താവ്

രാമലീലക്ക് ശേഷം അരുൺ ഗോപി- ദിലീപ് കൂട്ടുക്കെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബാന്ദ്ര’. ഇന്നാലെയായിരുന്നു ചിത്രം വേൾഡ് വൈഡ് റിലീസായി അറുന്നൂറോളം തിയേറ്ററുകളിൽ എത്തിയത്.തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. നായികയായ തമന്ന ആദ്യമായി…

രാമലീലക്ക് ശേഷം അരുൺ ഗോപി- ദിലീപ് കൂട്ടുക്കെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബാന്ദ്ര’. ഇന്നാലെയായിരുന്നു ചിത്രം വേൾഡ് വൈഡ് റിലീസായി അറുന്നൂറോളം തിയേറ്ററുകളിൽ എത്തിയത്.തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. നായികയായ തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ബാന്ദ്ര അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ദിലീപ് അവതരിപ്പിക്കുന്ന അലക്‌സാണ്ടര്‍ ഡൊമനിക്, തമന്ന അവതരിപ്പിക്കുന്ന താര ജാനകി എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് അന്തരിച്ച മുൻ ബോളിവുഡ് നടി ദിവ്യ ഭാരതിയുടെ ഭർത്താവ്. മികച്ച വേഷങ്ങൾ കൊണ്ട് സിനിമലോകത്ത് തിളങ്ങി നിൽക്കുമ്പോൾ അകാലത്തിൽ പൊലിഞ്ഞുപോയ താര സുന്ദരിയാണ് ദിവ്യ ഭാരതി. തമന്ന അവതരിപ്പിച്ച താര ജാനകി എന്ന കഥാപാത്രം ദിവ്യ ഭാരതിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്.  ബാന്ദ്രയിൽ നായികയുടെ മരണത്തിന് കാരണങ്ങളായി അധോലോക ബന്ധങ്ങളും മറ്റുമാണ് കാണിക്കുന്നത്. ഇത് ദിവ്യ ഭാരതി എന്ന നടിയുടെ പേരിയും സിനിമ ജീവിതത്തിനും കളങ്കം വരുത്തുന്നതാണ് എന്നാണ് ദിവ്യ ഭാരതിയുടെ ഭർത്താവ് പറയുന്നത്.

ഹിന്ദി ചലച്ചിത്ര ലോകത്ത് കുറഞ്ഞ കാലത്തിനകം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താര ജാനകിയെന്ന നടിയെ ചുറ്റിയാണ് ബാന്ദ്രയില്‍ കഥ കടന്നുപോകുന്നത്. ഡയാന എന്ന പത്തു വയസ്സുകാരി പെണ്‍കുട്ടിയെ കേരളത്തിലെ ഒരു അനാഥാലയത്തില്‍ നിന്നും ഹേമ ജാനകിയെന്ന വനിത ദത്തെടുക്കുന്നിടത്താണ് താര ജാനകിയുടെ ജീവിതം തുടങ്ങുന്നത്. സിനിമയില്‍ ഒന്നുമാകാതെ പോയ ഹേമ ജാനകി നിരവധി പെണ്‍കുട്ടികളെ ഹിന്ദി ചലച്ചിത്ര ലോകത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും അതില്‍ ഡയാനയെന്ന താര ജാനകി മാത്രം രക്ഷപ്പെടുകയും ചെയ്യുന്നു. ഹിന്ദി സിനിമയും അധോലോകവും തമ്മില്‍ എക്കാലത്തുമുള്ള ബന്ധം താര ജാനകിയുടെ അഭിനയ ജീവിതത്തേയും ബാധിക്കുന്നുണ്ട്.  അതിനിടയിലാണ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി താര ജാനകിയും സംഘവും കേരളത്തിലെത്തുന്നത്. താരജാനകിയുടെ ചിത്രീകരണ സംഘത്തോടൊപ്പം അവിചാരിതമായി ചേരേണ്ടി വരുന്ന അലക്‌സാണ്ടര്‍ ഡൊമനിക്ക് എന്ന ആലയും താരയും തമ്മിലുള്ള ബന്ധം പിന്നീട് അവരുടെ ജീവിതം മാറ്റിമറിക്കുകയുമാണ്. ദിവ്യഭാരതിയുടെ കുടുംബം   നിയമനടപടിയുമായി മുന്നോട്ട് പോയാൽ അണിയറപ്രവർത്തകർ എന്തായാലും ഉത്തരം പറയേണ്ടിവരുമമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.


തൊണ്ണൂറുകളില്‍ ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു ദിവ്യ ഭാരതി. തന്റെ പതിനാലാം വയസില്‍ അരങ്ങേറിയ ദിവ്യ ഭാരതി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സൂപ്പര്‍ ഹിറ്റുകളിലെ നായികയായി മാറിയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ നായികയായി ദിവ്യ വളരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാലം മറ്റൊന്നായിരുന്നു ദിവ്യയ്ക്കായി കാത്തുവച്ചിരുന്നത്. തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് ദിവ്യ ഭാരതി മരിച്ചു.  അതേസമയം പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവര്‍ ബാന്ദ്രയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു റിലീസ് ദിനമായ ഇന്നലെ തന്നെ ലഭിച്ചിരുന്നത്.  ആദ്യ ദിനം തന്നെ ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു നല്ല സിനിമയ്ക്ക് തിരക്കഥ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഈ സിനിമയില്‍ പറയുന്നുണ്ട്. ‘ബാന്ദ്ര’ക്ക് തിരിച്ചടിയായതും കാമ്പില്ലാത്ത ഉദയകൃഷ്ണയുടെ തിരക്കഥ തന്നെ.