എന്റെ മനസ്സിലെ ഏറ്റവും വലിയൊരു മോഹമായിരുന്നു അത്

ഒരു സമയത്ത് നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായാണ് താരം സിനിമയിൽ എത്തിയത്. അതിനു ശേഷം നായികയായി മാറുകയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും…

ഒരു സമയത്ത് നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായാണ് താരം സിനിമയിൽ എത്തിയത്. അതിനു ശേഷം നായികയായി മാറുകയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും ദിവ്യ അഭിനയിച്ച് കഴിഞ്ഞു. നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. സിനിമയിൽ നിന്നും ഒഴിവായി ഇപ്പോൾ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം, അമേരിക്കയിൽ ആണ് ദിവ്യ ഇപ്പോൾ.അവിടെ ഒരു നൃത്ത വിദ്യാലയം താരം നടത്തുന്നുണ്ട്. അതിനിടയിൽ സമൂഹമാധ്യമങ്ങളിൽ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കാനും ദിവ്യ ഉണ്ണി സമയം കണ്ടെത്താറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

cropped-Divyaunni-3.jpg

ഇപ്പോഴിത അഭിനയത്തിൽ സജീവമല്ല എങ്കിലും ദിവ്യ ഉണ്ണി ചാനൽ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയിരിക്കുകയാണ്. അത്തരത്തിൽ ഒരു പരുപാടിയിൽ തന്റെ നടക്കാതെ പോയ ഒരു ആഗ്രഹത്തെ കുറിച്ച് പറയുകയാണ് ദിവ്യ. തനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ ആ മോഹം നടക്കാതെ പോയി എന്നുമാണ് പരിപാടിക്കിടയിൽ ദിവ്യ ഉണ്ണി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരു വലിയ മോഹം ഉണ്ടായിരുന്നു. എന്നാൽ ആ മോഹം നടക്കാതെ പോയി. കമലദളം പോലെ ഒരു സിനിമ ചെയ്യണം എന്നായിരുന്നു തന്റെ ഏറ്റവും വലിയ മോഹം. കമലദളം പോലെ നൃത്തത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ചിത്രം അധികം ഉണ്ടായിട്ടില്ല.

കമലദളം ഒരു അത്ഭുതം തന്നെ ആയിരുന്നു. എന്ത് മനോഹരമായിട്ടാണ് അതിൽ ലാൽ സാറും മോനിഷയും വിനീതേട്ടനും എല്ലാം അഭിനയിച്ചിരിക്കുന്നത്. അത് പോലെ ഒരു സിനിമ ഏതൊരു നർത്തകിയുടെയും സ്വപ്നമായിരിക്കും. എനിക്ക് കമലദളം പോലെ ഒരു സിനിമ എഴുതി തരണമെന്ന് ഞാൻ ഇടയ്ക്ക് ലോഹിതദാസ് സാറിനോട് പറയുമായിരുന്നു. നോക്കട്ടെ എന്ന് സാർ മറുപടി പറയുമായിരുന്നു എങ്കിലും അത് നടന്നില്ല. ആ മോഹം ഇന്നും സഭലമാകാതെ മനസ്സിൽ തന്നെ ഉണ്ടെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. മികച്ച നർത്തകി ആണെങ്കിലും നൃത്തത്തിന് പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ ഒന്നും സിനിമയിൽ ചെയ്യാനുള്ള അവസരം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടില്ല എന്നതാണ് സത്യം.