‘ഞാന്‍ യെസ് പറഞ്ഞു’!! പ്രണയം വെളിപ്പെടുത്തി ദിയ കൃഷ്ണ

മലയാളത്തിലെ ആരാധകരേറെയുള്ള താരപുത്രിയാണ് ദിയ കൃഷ്ണ. നടി അഹാനയുടെ സഹോദരിയും കൃഷ്ണകുമാറിന്റെ മകളുമാണ് ദിയ. സോഷ്യല്‍ മീഡിയയിലെ സജീവതാരമാണ് ദിയ. എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. പ്രണയവും ബ്രേക്കപ്പുമെല്ലാം ദിയ സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. ബ്രേക്കപ്പായതും…

മലയാളത്തിലെ ആരാധകരേറെയുള്ള താരപുത്രിയാണ് ദിയ കൃഷ്ണ. നടി അഹാനയുടെ സഹോദരിയും കൃഷ്ണകുമാറിന്റെ മകളുമാണ് ദിയ. സോഷ്യല്‍ മീഡിയയിലെ സജീവതാരമാണ് ദിയ. എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. പ്രണയവും ബ്രേക്കപ്പുമെല്ലാം ദിയ സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. ബ്രേക്കപ്പായതും ദിയ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ ദിയ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. വീണ്ടും പ്രണയത്തിലാണെന്നാണ് ദിയ പറയുന്നത്.

‘ഞാന്‍ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ദിയ പോസ്റ്റ് പങ്കുവച്ചത്. ദിയയുടെ കൈയ്യില്‍ മറ്റൊരാള്‍ പിടിച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഒരു യുവാവിന്റെ കൈ മാത്രമാണ് ചിത്രത്തിലുള്ളത്. പോസ്റ്റ് പുറത്തുവന്നതോടെ ദിയ വീണ്ടും പ്രണയത്തിലായെന്നാണ് ആരാധക ലോകം പറയുന്നു. ഒപ്പമുള്ള വ്യക്തി ആരാണെന്ന് ദിയ പറഞ്ഞിട്ടില്ലെങ്കിലും സുഹൃത്ത് അശ്വിനാണെന്ന് ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.

ദിയയും അശ്വിനും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അന്നെല്ലാം ദിയ നിഷേധിച്ചിരുന്നു. പരസ്പരം കൈ പിടിച്ച് നില്‍ക്കുന്ന മറ്റൊരു ചിത്രവും ദിയ പങ്കുവച്ചിട്ടുണ്ട്. കൂടെയുള്ളത് ആരാണെന്ന് ദിയ വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.