മോഹൻലാലിനെ വെച്ച് തമ്പുരാൻ സിനിമകൾ എടുക്കുമ്പോൾ രഞ്ജിത്തിനെ ഞാൻ വിലക്കിയിട്ടുണ്ട്,കാരണം പറഞ്ഞു കമൽ 

മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച സംവിധയകാൻ കമൽ ഇപ്പോൾ മോഹൻലാൽ രഞ്ജിത്ത് സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിനോട്, ഒരു സമയത്തു രഞ്ജിത്ത് മോഹൻലാലിനെ വെച്ച് ഈ തമ്പുരാൻ സിനിമകൾ എടുക്കുമായിരുന്നു,…

മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച സംവിധയകാൻ കമൽ ഇപ്പോൾ മോഹൻലാൽ രഞ്ജിത്ത് സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിനോട്, ഒരു സമയത്തു രഞ്ജിത്ത് മോഹൻലാലിനെ വെച്ച് ഈ തമ്പുരാൻ സിനിമകൾ എടുക്കുമായിരുന്നു, അന്ന് താൻ രഞ്ജിത്തിന് ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്, നീ എന്താണ് ഈ കാണിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. ഞാൻ അങ്ങനെ പറയാൻ കാരണമുണ്ടയിരുന്നു കമൽ പറയുന്നു

അതിന്റെ രാഷ്ട്രീയത്തെ കുറിച്ച് പൂർണ്ണബോദ്യമുള്ളതുകൊണ്ടാണ്, താൻ അത്തരം സിനിമകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുള്ളത്, അത് തന്നെയാണ് രഞ്ജിത്തിനോടും പറഞ്ഞത്.  എനിക്കതിന്റെ വശങ്ങൾ ആറിയാമായിരുന്നു, രഞ്ജിത്ത് ഇടക്ക് വിമർശനം കേൾക്കുന്ന ആളാണ്, പക്ഷെ അന്നവൻ അതൊന്നും ഉദ്ദേശിച്ചിട്ടല്ല മോഹൻലാലിനെ വെച്ച് തമ്പുരാൻ സിനിമകൾ ചെയ്യ്തത് കമൽ പറയുന്നു.

മോഹൻലാൽ എന്ന താരത്തെ മാക്സിമം ബൂസ്റ്റ് ചെയ്യുക, എന്നതിനപ്പുറം അതിന്റെ ഐഡിയോളജിയോ, ഫാസിസ്റ്റ് ചിന്താഗതി ഒന്നും അവർ നോക്കിയിട്ടില്ല, എന്നാൽ അത് താൻ അവരോടു സൂചിപ്പിച്ചെന്നേയുള്ളൂ, ഞാൻ അങ്ങനെയുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ നിന്നിട്ടില്ല, കമൽ പറയുന്നു