‘ഉപ്പും ,മുളകും’ മൂന്നാം സീസണിൽ ഞങ്ങൾ ഉണ്ടകുമോ എന്നറിയില്ല! ഞങ്ങളെ അതിലേക്ക് ഇതുവരെയും ക്ഷണിച്ചിട്ടില്ല; ബിജു സോപാനവും, നിഷ സാരംഗും 

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ടപരിപാടിയാണ് ഉപ്പും,മുളകും, ഇപ്പോൾ പ്രോഗ്രം നിറുത്തി വെച്ചിരിക്കുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ ഒരുപാട് ചർച്ച ആയ വിഷയം ആയിരുന്നു, വൈകാതെ തന്നെ  മൂന്നാമതും ഷോ പ്രേക്ഷകരിലേക്ക് എത്തിയേക്കുമെന്ന വിവരമാണ് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.എന്നാല്‍  ഈ മൂന്നാം ഭാഗത്തില്‍ പഴയ താരങ്ങളുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തങ്ങള്‍ക്ക് ഇതുവരെ അങ്ങനൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉപ്പും മുളകിലെയും നായിക നായകന്മാരായ   ബിജു സോപാനവും , നിഷ സാരംഗും ഒരു അഭിമുഖത്തിലൂടെ  പറയുന്നത്

ഉപ്പും മുളകും വീണ്ടും എത്തും, തത്കാലം ബ്രെക്ക് എടുക്കുന്നു എന്നാണ് അവർ പറഞ്ഞത്, മൂന്നാം ഭാഗം എപ്പോള്‍ തുടങ്ങുമെന്ന് ആര്‍ട്ടിസ്റ്റായ ഞങ്ങളോട് ഇതുവരെയും  പറഞ്ഞിട്ടില്ല എന്നാണ് ഇരുവരും പറയുന്നത്. സാധാരണ ഷൂട്ട് ഉണ്ടെങ്കിൽ ഞങ്ങളൂടെ പറയുന്നതാണ് എന്നാൽ ഇതുവരെയും അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല ബിജു പറയുന്നു സീസണ്‍ ത്രീ തുടങ്ങുമെന്നാണ് അറിഞ്ഞത്. ഉപ്പും മുളകുമെന്ന പ്രൊഡക്ട് ഫ്‌ളവേഴ്‌സിന്റേതാണ്.
വേറെ ആരെ വെച്ചിട്ടാണെങ്കിലും ഇത്  ചെയ്യാം.

സീസണ്‍ ത്രീ അങ്ങനെ തുടങ്ങാനായിരിക്കും ചിലപ്പോൾ പ്ലാന്‍. അതു കൊണ്ടാകും ഞങ്ങളെ അറിയിക്കാത്തത് എന്നും ഇരുവരും പറയുന്നു. ഇനിയും  അറിയിച്ചാല്‍ തീര്‍ച്ചയായിട്ടും ഈ പരമ്പരയിലേക്ക് പോകു,  ബിജുവും നിഷയും വ്യക്തമാക്കിയത്. ഞങ്ങള്‍ വേറെ ഏതെങ്കിലും പ്രൊജക്ട് ചെയ്യാന്‍ പോയാല്‍ ഒത്തിരി കമന്റുകള്‍ ഞങ്ങൾക്ക് വരും ,നിങ്ങളെന്തിനാണ് വേറെയുള്ളതിലേക്ക് പോകുന്നത്. അതൊക്കെ ഉപ്പും മുളകിന്റെയും അത്രയും വരുമോ, നിങ്ങളെ ഞങ്ങള്‍ക്ക് ഉപ്പും മുളകിലും കാണാനാണ് താല്‍പര്യം. വേറെ എന്ത് ചെയ്താലും ഉപ്പും മുളകിലും ഉറപ്പായിട്ടും ഉണ്ടാകണം എന്നൊക്കെയാണ് അവർ ഞങ്ങളോട് പറയുന്നത് ഇരുവരും പറയുന്നു