കമൽ സാർ അന്നത് മുൻകൂട്ടി കണ്ടിരുന്നു! പറഞ്ഞപ്പോൾ അദ്ദേഹത്തിനെതിരെ എല്ലാവരും  വാളോങ്ങി, വിശാൽ 

ഇപ്പോൾ സി ഡി യുടെ കാലം കഴിഞ്ഞു, പ്രേക്ഷകർ ആരും തന്നെ അതിപ്പോൾ ഉപയോഗിക്കുന്നില്ല നടൻ വിശാൽ പറയുന്നു, ഏകദേശം 12  വർഷങ്ങൾക്ക് മുൻപ് ഈ കാര്യം നടൻ കമൽ ഹാസൻ പറഞ്ഞിരുന്നു, എന്ന് പറയുകയാണ് വിശാൽ, ഒരിക്കൽ കമൽ സാർ ഇത് മുൻകൂട്ടി കണ്ടിരുന്നു, അദ്ദേഹം പറയുകയും ചെയ്യ്തു, എന്നാൽ അന്ന് അദ്ദേഹത്തിനതിരെ എല്ലാവരും വാളോങ്ങി, വിശാൽ പറയുന്നു. കമൽ സാർ അന്ന് മുൻകൂട്ടി കണ്ടിട്ടാണ് അദ്ദേഹം ഡയറക്റ്റ് ടൂ ഹോം ആയി സിനിമ റിലീസ് ചെയ്യാൻ നോക്കിയത്

എന്നാൽ അന്ന് സിനിമ മേഖലയിൽ ഉള്ളവർ അതിനെതിരെ അധിക്ഷേപങ്ങൾ ഉണ്ടാക്കി. എന്നാൽ ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഓ ടി ടി റൈറ്റ്സ് ബിസിന സിന്റെ പ്രധാന ഭാഗമായി മാറി. പൈറസിക്കെതിരെ ഞാൻ എന്നെ കൊണ്ടാവുന്ന രീതിയിൽ പോരാടി, എന്റെ കൺ മുന്നിൽ ആരെങ്കിലും വ്യജ സി ഡി കാണുന്നുണ്ടെങ്കിൽ ഞാൻ അതിനെതിരെ പ്രതികരിച്ചിരുന്നു

എന്നാൽ ഇപ്പോൾ എല്ലാം മാറി, ഇപ്പോൾ സി ഡി കൾ  ഇല്ലാതായി, ഇപ്പോൾ ഓ ടി ടി യിൽ സിനിമകൾ കാണാനുള്ള അവസരം ഉണ്ടായി, വിശാൽ പറയുന്നു തന്റെ പുതിയ ചിത്രം രത്നത്തിന്റെ പ്രമോഷൻ ഭാഗമായാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്