ശരീരത്തിന് വലിപ്പവും സൗന്ദര്യവുമുണ്ടോ ? എങ്കിൽ സിനിമയിൽ ഡിമാൻഡ് കൂടും, അനുഭവം പങ്ക് വെച്ച് നീനാ കുറിപ്പ്

neenakurup.actress
neenakurup.actress

മോളിവുഡ് സിനിമാ പ്രേക്ഷകർക്ക് എന്നെന്നും പ്രിയങ്കരനായ  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികൾ എന്നും ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ അഭിനയലോകത്തിലേക്ക് ചുവട് വെച്ച താരസുന്ദരിയാണ് നീനാ കുറിപ്പ്.നന്നേ ചെറുപ്പം മുതൽ തന്നെ മലയാള സിനിമാ ലോകത്ത് വളരെ സജീവമായി ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ച അഭിനേത്രി കൂടിയാണ് നീനാ കുറിപ്പ്.സിനിമയിലും സീരിയലും ഒരേ പോലെ അഭിനയമികവ് പുലർത്താൻ നീനയ്ക്ക് ആയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.അഭിനയരംഗത്ത് നിന്നും ഇടയ്ക്ക് ഇടവേളയെടുത്ത നീന ഇപ്പോൾ വളരെ വലിയ തിരക്കിലാണ്. കോവിഡ്മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണിന് മുൻപും ശേഷവുംതാരത്തിന്റേതായി നിരവധി സിനിമകളാണ് ഇനി റീലിസ് ചെയ്യാനിരിക്കുന്നത്.

neenakurup
neenakurup

നീനാകുറിപ്പ് അഭിനയജീവിതം ആരംഭിച്ചിട്ട് ഏതാണ്ട് മുപ്പത്തിയഞ്ചു വർഷങ്ങൾ പിന്നിടുകയാണ്.മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നായികയായി അഭിനയലോകത്ത് എന്തിയെങ്കിലും പിന്നീട് അങ്ങോട്ട് നായികയായി തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. അതിന് ശേഷം താരത്തിന് ലഭിച്ച കഥാപാത്രങ്ങളിൽ മിക്കതും കൂട്ടുകാരി,അനിയത്തി കഥാപാത്രങ്ങളും ആയിരുന്നു.ഇപ്പോൾ നീന വ്യക്തമാക്കുന്നത് എന്തെന്നാൽ തന്റെ അഭിനയജീവിതത്തിൽ സംഭവിച്ച സുപ്രധാന കാര്യങ്ങളെ കുറിച്ചാണ്.ഈ തുറന്ന് പറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുകയാണ്. അനേകം ചിത്രങ്ങളിൽ നിന്നും നിരവധി പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്നാണ്  നീനാ കുറിപ്പ് വ്യക്തമാക്കുന്നത്.ഒട്ടുമിക്ക ചിത്രങ്ങളിലേക്ക് ആദ്യത്തെ പ്രാവശ്യം വിളിക്കുകയും എന്നാൽ ചിത്രികരണം ആരംഭിക്കുമ്പോൾ അതിൽ വളരെ പെട്ടെന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്ന് നീന വ്യക്തമാക്കുന്നു.

neenakurup2
neenakurup2

അങ്ങനെയുള്ള അവഗണനകൾ കൂടുതലും നേരിട്ടത് പ്രായം തോനുന്നില്ല അല്ലെങ്കിൽ ശരീരത്തിന് വേണ്ടത്ര ഭംഗിയില്ല എന്നൊക്കെ പറഞ്ഞു കൊണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാൻ മിക്കവരും വിളിക്കുന്നത് ശരീരത്തിന്റെ ഏറ്റവും വലിപ്പവും അതെ പോലെ മികച്ച ഭംഗിയും നോക്കിയിട്ടാണെന്നും ഇങ്ങനെയുള്ള  നിരവധി അനുഭവങ്ങൾ അഭിനയ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും തുറന്ന് പറയുകയാണ് താരം. അതെ പോലെ തന്നെ ഷൂട്ട് ആരംഭിക്കുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ടെന്നും താരം വ്യക്തമാക്കുന്നു.അവർ പറഞ്ഞതെല്ലാം ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നതൊക്കെയാണ് അപ്പോൾ അതെല്ലാം ഓർത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നീനാ കുറിപ്പ് തുറന്ന് പറയുന്നു.