ആ രണ്ട് യുവനടന്മാരുടെ കൂടെ അങ്ങനെ അഭിനയിക്കാൻ ഭയങ്കര താൽപര്യമാണ്, തുറന്ന് പറഞ്ഞ് മാതു

മലയാളത്തിന്റെ  മുതിർന്ന നടൻ  നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തിലേക്കെത്തിയ താരമാണ് മാതു.അതിന് ശേഷം നിരവധി സിനിമകളിലെ വളരെ മികച്ച അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.മോളിവുഡിന്റെ താരരാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി…

mathu.01

മലയാളത്തിന്റെ  മുതിർന്ന നടൻ  നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തിലേക്കെത്തിയ താരമാണ് മാതു.അതിന് ശേഷം നിരവധി സിനിമകളിലെ വളരെ മികച്ച അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.മോളിവുഡിന്റെ താരരാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ  വളരെ മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.മലയാള സിനിമാ ലോകത്ത് നായികയായും സഹോദരിയായും മകളായിയെല്ലാം തിളങ്ങി നിന്നിരുന്ന  താരത്തിന് നിരവധി ആരാധകരാണുള്ളത്.

nivinpauly
nivinpauly

അതെ പോലെ തന്നെ തമിഴ്,തെലുങ്ക്,കന്നഡ എന്നീ ഭാഷ ചിത്രങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന സമയത്ത് തന്നെയാണ് മാതു മലയാളത്തിലേക്ക് കടന്നു വരുന്നത്.സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പർ താരങ്ങളുടെയും വളരെ സുപ്രധാന വേഷത്തിൽ മാതു അഭിനയിച്ചിട്ടുണ്ട്.അതെ പോലെ തന്നെ ആരാധകരുടെ പ്രിയ താരം മമ്മൂട്ടി നായകനായിയെത്തിയ  അമരം,കുട്ടേൻ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഈ കാലഘട്ടത്തിലും അമരം എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.നടൻ അശോകന്റെ കൂടെയുള്ള മാതുവിന്റെ കെമിസ്ട്രിയും അഭിനയ ശൈലിയും കഥാപാത്രത്തെ കൂടുതൽ മികവുറ്റത്താക്കി.അഴകേയെന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനത്തിൽ വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്.

mathu1
mathu1

അതെ പോലെ തന്നെ  കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കൂടെയുള്ള സദയയെന്ന ചിത്രത്തിലെ  മാതുവിന്റെ പ്രകടനം വളരെ കയ്യടി നേടിയിരുന്നു. നീണ്ട വർഷങ്ങളായി അമേരിക്കയിൽ ജീവിക്കുന്ന മാതു വിവാഹം  ചെയ്തത് ഡോക്ടർ ജേക്കബിനെയാണ്. ഇരുവർക്കും ജെയ്മി, ലുക്ക് എന്നീ രണ്ട് കുട്ടികളുണ്ട്.മാതു നാല് വർഷങ്ങളായി ആദ്യ ഭർത്താവിൽ നിന്നും വേർപിരിഞ്ഞു താമസിക്കുകയാണ്. കുട്ടികളുടെ കൂടെ ന്യൂയോർക്കിലാണ് താരം സ്ഥിരതാമസമാക്കിയിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത  താരം 2019-ൽ അനിയൻ കുഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.ഇപ്പോൾ മലയാള സിനിമയിലെ തന്റെ ഇഷ്ട്ടങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്  മാതു.മലയാള സിനിമാ ലോകത്ത് തനിക്ക് ഒരുപാട്  ഇഷ്ടമുള്ള നടൻ  സുരേഷ് ഗോപിയെന്നാണ് മാതു വ്യക്തമാക്കുന്നത്.

dulquer-salman
dulquer-salman

അതെ പോലെ മോളിവുഡിലെ ഏറ്റവും മികച്ച യുവ താരങ്ങളായ ദുൽഖർ സൽമാന്റെയും നിവിൻ പോളിയുടെ കൂടെ അഭിനയിക്കാൻ ഏറെ നാളുകളായി ആഗ്രഹിക്കുന്നണ്ടെന്ന് താരം തുറന്ന് പറയുന്നു.ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള സിനിമ അമരമാണെന്നും.ആ സമയത്ത് അമരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള വളരെ സജീവമായ ആലോചനകൾ നടന്നിരുന്നതായും താരം വ്യക്തമാക്കുന്നു.ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനുമായി ആലോചനകൾ നടന്നിരുന്നെങ്കിലും ഏറെ ചർച്ചകൾക്ക് ശേഷം ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുയെന്നും മാതു വ്യക്തമാക്കുന്നു.അതെ പോലെ മക്കൾ മിക്കപ്പോഴും  പറയുന്നത് ഹോളിവുഡിൽ അഭിനയിക്കണമെന്നാണ്.അത് കൊണ്ട് തന്നെ ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് ഒരുപാട്  ആഗ്രഹമുണ്ടെന്നും മാതു വ്യക്തമാക്കുന്നു.