‘കച്ച ബദാം’ വൈറലായി; സെലിബ്രറ്റിയായതോടെ കടല വില്‍പ്പന നിര്‍ത്തി ഭുപന്‍

നിലക്കടല വില്‍പന പ്രധാനവരുമാന മാര്‍ഗമായ ഭൂപന്‍ ഭട്യാകര്‍ ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടി തുടങ്ങിയത്. എന്നാല്‍ കച്ചവടത്തിനിടെ പാടുന്ന ഭൂപന്റെ പാട്ട് ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. ഭൂപന്റെ പാട്ടങ്ങ് കത്തിക്കയറി. പാട്ട് ശ്രദ്ധയില്‍പ്പെട്ട…

നിലക്കടല വില്‍പന പ്രധാനവരുമാന മാര്‍ഗമായ ഭൂപന്‍ ഭട്യാകര്‍ ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടി തുടങ്ങിയത്. എന്നാല്‍ കച്ചവടത്തിനിടെ പാടുന്ന ഭൂപന്റെ പാട്ട് ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. ഭൂപന്റെ പാട്ടങ്ങ് കത്തിക്കയറി. പാട്ട് ശ്രദ്ധയില്‍പ്പെട്ട നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞന്‍ പാട്ട് റീമിക്സ് ചെയ്ത് പുറത്തിറക്കി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ കച്ചാ ബദം തരംഗമായി. സിനിമ താരങ്ങളടക്കം നിരവധി പേരാണ് കച്ചാ ബദാം പാട്ടിന് ചുവടുവെച്ചത്. 3.5 ലക്ഷത്തിലധികം റീല്‍സാണ് പുറത്തിറങ്ങിയത്.

https://www.youtube.com/watch?v=uiqrngFTX5k

ബംഗാളിലെ കരാള്‍ജൂര്‍ ഗ്രാമത്തിലെ തെരുവ് കച്ചവടക്കാരന്‍ ഭൂപന്‍ പിന്നെ സെലിബ്രറ്റിയാകുന്ന കാഴ്ചയാണ് നാം കണ്ടത്. നിരവധി സംഗീത പരിപാടികള്‍ ഭൂപന് ലഭിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ പ്രമുഖ നൈറ്റ് ക്ലബ്ബില്‍ ഭൂപന് പാടാന്‍ കഴിഞ്ഞു. ഒരു സംഗീത കമ്പനി ഭൂപന് കച്ചാ ബദമിന്റെ റോയല്‍റ്റി ആയി 1.5 ലക്ഷം രൂപ കൈമാറി. ഇന്ന് കൈ നിറയെ സംഗീത പരിപാടികളാണ് ഇദ്ദേഹത്തിന്. മൂന്ന് മാസം മുമ്പ് പത്ത് പേരടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ കടല വിറ്റ് നടന്നിരുന്ന തനിക്ക് സ്വപ്ന തുല്യമായ ജീവിതമാണ് ഇന്ന് ലഭിച്ചിരിക്കുന്നതെന്ന് ഭൂപന്‍ പറയുന്നു. ഇനി കടല വില്‍ക്കാനില്ലെന്നും ഭൂപന്‍ ഭട്യാകാര്‍ പറഞ്ഞു.