ആലിയയുടെ ഗംഗുഭായിയിലെ പാട്ടിന് ചുവടുവെച്ച് ഗര്‍ഭിണിയും- വൈറല്‍ വീഡിയോ

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായ് കത്തിയവാഡി’യയില്‍ ആലിയ ഭട്ടാണ് പ്രധാന വേഷത്തിലെത്തുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ ‘ധോലിഡ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ്…

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായ് കത്തിയവാഡി’യയില്‍ ആലിയ ഭട്ടാണ് പ്രധാന വേഷത്തിലെത്തുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ ‘ധോലിഡ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഒരു ഗര്‍ഭിണിയും ധോലിഡയ്ക്ക് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഗര്‍ഭിണിയായ ആബി സിംഗാണ് ആലിയയുടെ പാട്ടിന് ചുവടുവെക്കുന്നത്. നിലവില്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായ ആബി വിവാഹം കഴിച്ചത് ഇന്ത്യക്കാരനായ മണി സിംഗിനെയാണ്. ദമ്പതികള്‍ക്ക് ദി മോഡേണ്‍ സിംഗ്‌സ് എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം പേജ് ഉണ്ട്.

https://www.instagram.com/p/CaQ__H1Bu3v/?utm_source=ig_embed&utm_campaign=embed_video_watch_again

‘ഈ ട്രെന്‍ഡ് കണ്ട നിമിഷം എനിക്കിത് ചെയ്യണമെന്ന് തോന്നി – ആലിയ ഭട്ടിന്റെ എനര്‍ജി എനിക്ക് ഇഷ്ടമായെന്ന് വീഡിയോ പങ്കുവെച്ച് ആബി സിംഗ് കുറിക്കുന്നു. ഫെബ്രുവരി 25 നാണ് ഗംഗുഭായ് കത്തിയവാഡി തിയേറ്ററുകളിലെത്തുന്നത്.