‘പയ്യന്‍ കരിവിളക്ക്, പെങ്കൊച്ചിന് ടോര്‍ച്ചു കൊടുത്തു വിടണം’ രൂക്ഷമായി വിമര്‍ശിച്ച് ഡോ. അനുജ ജോസഫ്

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളത്തിന്റെ യുവനടന്‍ ലുക്മാന്‍ വിവാഹിതനായത്. താരത്തിന്റേയും വധുവിന്റെ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകളായെത്തിയപ്പോള്‍ ചിലര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വളരെ മോശമായ കമന്റുകളുമായി…

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളത്തിന്റെ യുവനടന്‍ ലുക്മാന്‍ വിവാഹിതനായത്. താരത്തിന്റേയും വധുവിന്റെ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകളായെത്തിയപ്പോള്‍ ചിലര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വളരെ മോശമായ കമന്റുകളുമായി എത്തി. നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളായിരുന്നു കൂടുതലും. എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് ഡോ.അനുജ ജോസഫ് എഴുതിയ കുറിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അടുത്തിടെ മലയാളത്തിലെ ഒരു യുവ നടന്റെ (ലുക്മാന്‍) വിവാഹചിത്രത്തിനു പലരും നല്‍കിയ അഭിപ്രായം കണ്ടു! സഹതാപം തോന്നി എന്നു മാത്രമല്ല, ഇവരൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നു പോലും ചിന്തിച്ചു പോയെന്ന് അനുജ ജോസഫ് കുറിക്കുന്നു

ഡോ.അനുജ ജോസഫ് എഴുതിയ കുറിപ്പ് –

ഇച്ചിരി തൊലി വെളുത്തിരിക്കുന്നവനു (സ്വഭാവം എന്തോ ആയിക്കോട്ടെ !)

മാത്രമേ നല്ല മൊഞ്ചുള്ള പെമ്പിള്ളേരെ കെട്ടാന്‍ യോഗ്യത ഉള്ളുവെന്നു ആരാ നിയമം ഉണ്ടാക്കിയത്,

അടുത്തിടെ മലയാളത്തിലെ ഒരു യുവ നടന്റെ (ലുക്മാന്‍) വിവാഹചിത്രത്തിനു പലരും നല്‍കിയ അഭിപ്രായം കണ്ടു!

സഹതാപം തോന്നി എന്നു മാത്രമല്ല, ഇവരൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നു പോലും ചിന്തിച്ചു പോയി,

പയ്യനെ കരിവിളക്കായും,

പെങ്കൊച്ചിന് ടോര്‍ച്ചു കൊടുത്തു വിടണമെന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ കണ്ടു,

ഇത്തരം വാര്‍ത്തകള്‍ ഇതാദ്യമല്ല, എന്നിരിക്കിലും ആരെ വിവാഹം കഴിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്, അവരുടെ സന്തോഷം pics ആയൊക്കെ പങ്കു വയ്ക്കുമ്പോള്‍, താല്പര്യമുണ്ടെല്‍ അവര്‍ക്കു ആശംസകള്‍ പറയുക,

അല്ലാതെ അവരുടെ selection നന്നായോ ഇല്ലയോ എന്നൊക്കെ വിധി പറയാൻ,

‘ജഡ്ജി’മാരുടെ വേഷം അണിയാൻ ആരേലും നിങ്ങളെ ക്ഷണിച്ചായിരുന്നോ (ഇവൻ ഇവൾക്ക് ചേർച്ചയാണോ അല്ലയോ എന്നൊക്കെ പറയാൻ )

വിവരമില്ലായ്മ അലങ്കാരമാക്കിയവർക്കേ ഇങ്ങനെയൊക്കെ പറയാൻ കഴിയു.

ഇവരുടെയൊക്കെ വീട്ടിൽ ഐശ്വര്യ റായിമാരും സൂര്യനുമൊക്കെ ഒക്കെ അങ്ങു അണി നിരന്നു നിൽപ്പായിരിക്കണം,

അതാവും ഇത്തരത്തിൽ മറ്റുള്ളവരെ വില കുറച്ചു കാണിക്കുന്ന അഭിപ്രായ പ്രകടനവുമായി ഇറങ്ങി തിരിച്ചത്.

Education ഉണ്ടെന്നൊക്കെ പറയുന്നത് വെറുതെയാണ്,മനസ്സു മുരടിച്ചു പോയതിനൊക്കെ എന്നാ ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല,

കുഷ്‌ഠം ബാധിച്ച മനസ്സ് ഉള്ളിടത്തോളം കാലം ഇവറ്റകളൊന്നും മാറാനും പോകുന്നില്ല. ആരുടെയും lifel നല്ലതു കാണാൻ ഇഷ്‌ടപ്പെടാതെ, 24hrm ചൊറിയൻ പുഴുക്കളായി ജീവിക്കുന്ന ടീം ആണ് ഇത്തരത്തിൽ അഭിപ്രായം പങ്കുവയ്ക്കുന്നവർ.

അവനവന്റെ ജീവിതത്തിൽ ലഭിക്കാത്തത്, വേറെ വല്ലോർക്കും കിട്ടിയാൽ തീർന്നു, പിന്നെ കരച്ചിൽ രൂപത്തിൽ ദേ കിടക്കുന്നു അഭിപ്രായങ്ങൾ,,,,,

കഷ്ടം ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ…

പ്രിയ ലുക്മാൻ, നിങ്ങളും നിങ്ങളുടെ പെങ്കൊച്ചും സൂപ്പറാട്ടോ ,

Live happily ever after

Dr. Anuja Joseph