‘നവ മാധ്യമങ്ങളിലൂടെ സ്‌നേഹത്തിനായി ദാഹിച്ചു നില്‍ക്കുന്ന ആത്മാക്കളെ കണ്ടെത്തി’

ഹണി ട്രാപ്പിംഗിനെ കുറിച്ചുള്ള ഡോ. അനൂജ ജോസഫിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ലൈoഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളുടെ ‘ ദയനീയത മുതലെടുത്താണ് ഹണി ട്രാപ്പിംഗ് (തേന്‍ കെണി ) എന്ന ഓമനപ്പേരില്‍ ഈ…

ഹണി ട്രാപ്പിംഗിനെ കുറിച്ചുള്ള ഡോ. അനൂജ ജോസഫിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ലൈoഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളുടെ ‘ ദയനീയത മുതലെടുത്താണ് ഹണി ട്രാപ്പിംഗ് (തേന്‍ കെണി ) എന്ന ഓമനപ്പേരില്‍ ഈ മാഫിയ നമ്മുടെ നാട്ടില്‍ വേരുറപ്പിച്ചിരിക്കുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. പറയാന്‍ ഇച്ചിരി തേനൊക്കെ ഉണ്ടേലും അവസാനം ധനനഷ്ടം, മാനഹാനി എന്നു വേണ്ട സര്‍വത്ര നാശവും വരുത്തി വയ്ക്കുമെന്നതാണ് ഇതിന്റെ സവിശേഷത.
നിങ്ങള്‍ free ആയിരിക്കുമ്പോള്‍ സംസാരിക്കാന്‍ കൂട്ടു വേണ്ടേ, കൂടെ വരും, അരികെ വരും എന്നൊക്കെ പറഞ്ഞു ആപ്പിലാക്കാന്‍ വരുന്ന കെണികള്‍ക്കു മുന്നില്‍ തല വയ്ക്കാതിരിക്കുക.

whatsapp, fb, instagram എന്നിങ്ങനെ നവ മാധ്യമങ്ങളിലൂടെ സ്‌നേഹത്തിനായി ദാഹിച്ചു നില്‍ക്കുന്ന ആത്മാക്കളെ കണ്ടെത്തി,messsge കള്‍ അയച്ചും നഗ്‌ന ചിത്രങ്ങള്‍ കൈമാറിയും,ഒടുവില്‍ നേരില്‍ കാണാന്‍ ആയി ക്ഷണിക്കുകയോ/കൈമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങളെ വച്ചു ഭീഷണിപ്പെടുത്തി ക്യാഷും gold മൊക്കെ അപഹരിക്കലാണ് മേല്‍പ്പറഞ്ഞ മാഫിയയുടെ പ്രധാന പരിപാടി.
നാണക്കേട് കാരണം പുറത്തു പറയാന്‍ പലരും മടിക്കുന്നതാണ് ഇത്തരം മാഫിയകളുടെ വളര്‍ച്ചയ്ക്കു പിന്നില്‍,
പണിയെടുക്കാതെ വല്ലോന്റെയും കീശയിലെ പണം കണ്ടു കൊണ്ടു ജീവിക്കാന്‍ ഇറങ്ങിതിരിക്കുന്ന കുറെ ജന്മങ്ങളുണ്ട് നമുക്ക് ചുറ്റിലും,
അവര്‍ക്കു, വേലിക്കപ്പുറത്തു സാരിതലപ്പ് കണ്ടാല്‍ പുറകെ പോകുന്നവരെയും, മീശ പിരിച്ചാല്‍ ചാടി വീശുന്ന അംഗനമാരെയുമൊക്കെ ഇരകളാക്കാന്‍ അധിക താമസമില്ല.
അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹണി ട്രാപ്പിംഗ് പാലക്കാട് വ്യവസായിയുടേതാണ്, ഇരിഞ്ഞാലക്കുടയില്‍ നിന്നും വ്യവസായി ഈ മാഫിയയുടെ നിര്‍ദ്ദേശം അനുസരിച്ചു പാലക്കാട് എത്തുകയും തുടര്‍ന്നു ട്രാപ്പില്‍ ആകുകയും, അവസാനം മൂത്രമൊഴിക്കാന്‍ എന്ന വ്യാജെനെ ആണത്രേ അവരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടത്. ഏതായാലും വ്യവസായിയുടെ പരാതിയിന്മേല്‍ ദമ്പതികള്‍ ഉള്‍പ്പെടുന്ന 5 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

സ്‌നേഹം നടിച്ചു ചതിക്കാന്‍ നില്‍ക്കുന്ന ഫില്‍റ്റര്‍ ആന്റിമാരെയോ,റീല്‍സ് അണ്ണന്മാരെയോ തിരിച്ചറിയാന്‍ പ്രത്യേക സെന്‍സര്‍ ഒന്നും നിലവില്‍ ഇല്ലാത്ത സ്ഥിതിക്ക് common sense ഉപയോഗിച്ചേ മതിയാവു.
ബ്ലാക്മെയ്‌ലിംഗ് ഉള്‍പ്പെടെ ചതികള്‍ക്ക് തല വച്ചു കൊടുക്കാണ്ട്, പരാതിപ്പെടാന്‍ ശ്രദ്ധിക്കുക,
ഇതിനെ തുടര്‍ന്നു ആത്മഹത്യ പോലുള്ള ജീവന്‍ നഷ്ടപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കുക,
Culprits ആയവരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടു വരാന്‍ ഒട്ടും മടി കാണിക്കണ്ട . കൂടെ മിന്നുന്നതെല്ലാം പൊന്നല്ലെന്നും, ഓര്‍മയില്‍ വയ്ക്കുന്നതു നല്ലതാണെന്നും പറഞ്ഞാണ് ഡോക്ടര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.