എന്റെ പേരില്‍ പണം തട്ടുന്നു…! കേസ് കൊടുത്ത് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍!!

ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പണം തട്ടല്‍. റോബിന്‍ തന്നെയാണ് ഇതേ കുറിച്ചുള്ള വിവരം സോഷ്യല്‍ മീഡിയ വഴി തുറന്ന് പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു…

ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പണം തട്ടല്‍. റോബിന്‍ തന്നെയാണ് ഇതേ കുറിച്ചുള്ള വിവരം സോഷ്യല്‍ മീഡിയ വഴി തുറന്ന് പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു പോസ്റ്റും താരം തന്റെ സോഷ്യല്‍ മീഡിയ പേജുകൡ കുറിച്ചിട്ടുണ്ട്. കുറച്ച് കാലത്തേക്ക് തന്റെ പേരില്‍ പുറത്ത് വരുന്ന എല്ലാതരം വിവരങ്ങളും സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും എന്ന് ഡോക്ടര്‍ റോബിന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Robin Radhakrishnan (3)

ഒരു ചെറിയ കാലയളവിലേക്ക് തന്നെ കുറിച്ച് സോഷ്യല്‍ മീഡിയ ഇടങ്ങളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയവയില്‍ വരുന്ന എല്ലാതരം കണ്ടന്റുകളും സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും എന്നാണ് ഡോക്ടര്‍ റോബിന്‍ അറിയിച്ചിരുന്നത്. ഇപ്പോഴിതാ വീണ്ടും ആ പോസ്റ്റ് പങ്കുവെച്ച് പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ് റോബിന്‍. എന്റെ പേര് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌കാം നടക്കുന്നുണ്ട് എന്നാണ് താരം അറിയിക്കുന്നത്.

ചില ആളുകള്‍ എന്റെ പേര് ഉപയോഗിച്ച് എന്റെ ഫോളോവേഴ്‌സിന്റെ അടുത്ത് നിന്ന് പണം തട്ടുന്നുണ്ട്.. ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിട്ടുണ്ട്. ഇതൊന്ന് എല്ലാവരും ശ്രദ്ധിക്കണം.. നന്ദി.. എന്നാണ് റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ സ്‌റ്റോറിയായി നല്‍കിയിരിക്കുന്നത്.

ബിഗ് ബോസ് കഴിഞ്ഞ് നാളുകള്‍ ആയിട്ടും ഇപ്പോഴും ഉദ്ഘാടനവും മറ്റ് പരിപാടികളും ആയി തിരക്കിലാണ് റോബിന്‍. ഇപ്പോള്‍ തന്റെ പേരില്‍ നടക്കുന്ന ഈ തട്ടിപ്പില്‍ എല്ലാവരും ഒന്ന് കരുതിയിരിക്കണം എന്നാണ് റോബിന്‍ ആരാധകരെ അറിയിക്കുന്നത്.