നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ദൃശ്യം 2 ട്രൈലെർ പുറത്ത് വിട്ടു.

മോഹനലാൽ മീര കൂട്ടുകെട്ടിൽ വലിയ വിജയം കൈവരിച്ച ചിത്രമാണ് ദൃശ്യം 2, ഈ സിനിമയുടെ ആദ്യ ഭാഗവും വലിയ ഹിറ്റ് ആയി മാറിയിരുന്നു. മലയാള സിനിമ ചരിത്രത്തിൽ തന്നെ അന്ന് വരെ ഉള്ള കളക്‌ഷൻ…

മോഹനലാൽ മീര കൂട്ടുകെട്ടിൽ വലിയ വിജയം കൈവരിച്ച ചിത്രമാണ് ദൃശ്യം 2, ഈ സിനിമയുടെ ആദ്യ ഭാഗവും വലിയ ഹിറ്റ് ആയി മാറിയിരുന്നു. മലയാള സിനിമ ചരിത്രത്തിൽ തന്നെ അന്ന് വരെ ഉള്ള കളക്‌ഷൻ റെക്കോർഡുകൾ ബ്രേക്ക് ചെയ്തായിരുന്നു ദൃശ്യത്തിന്റെ വിജയം. ഇതോട് കൂടി അന്യഭാഷയിലേക്കും സിനിമ കൈമാറ്റം ചെയ്തു. ഇപ്പോൾ ഈ സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 വിന്റെ കന്നഡ പതിപ്പ് ട്രൈലെർ പുറത്തിറങ്ങിയിരിക്കുകയാണ്.

പി വാസു സംവിധാനം ചെയ്ത ഒരു ഫാമിലി ത്രില്ലർ ഡ്രാമ ചിത്രമാണ് ദൃശ്യ 2, രവിചന്ദ്രൻ, നവ്യ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സ്വരൂപിണി നാരായൺ, ഉന്നതി, ആശാ ശരത്, പ്രഭു തുടങ്ങി നിരവധി പേർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് ആർ മേത്ത, സിവി സാരഥി, സീതാറാം ജിവിഎസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.