ഇനി എനിക്ക് കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല, അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്നയാളാണ് അമൃത സുരേഷ്. നടന്‍ ബാലയുമായി വിവാഹം പരാജയപ്പെട്ടുവെങ്കിലും കൂടുതല്‍ ശക്തയായി കരിയറിനെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു അമൃത. ഇപ്പോഴിതാ സിനിമാഭിനയത്തിലും ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുകയാണ് താരം.…

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്നയാളാണ് അമൃത സുരേഷ്. നടന്‍ ബാലയുമായി വിവാഹം പരാജയപ്പെട്ടുവെങ്കിലും കൂടുതല്‍ ശക്തയായി കരിയറിനെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു അമൃത. ഇപ്പോഴിതാ സിനിമാഭിനയത്തിലും ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുകയാണ് താരം.

അമൃതയുടെ വാക്കുകള്‍- രണ്ടാഴ്ചയായി അഭിനയക്കളരിയിലായിരുന്നു ഞാന്‍. സംഗീതരംഗത്തു സജീവമായിത്തുടങ്ങിയ കാലത്തു തന്നെ സിനിമയിലേയ്ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ അഭിനയത്തെ പാഷന്‍ ആയി കണാതിരുന്നതിനാല്‍ അവയെല്ലാം ഉപേക്ഷിയ്ക്കുകയായിരുന്നു.എന്നാല്‍ ഇനി നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഒരിക്കലും പാഴാക്കില്ല.മാറി ചിന്തിച്ചപ്പോഴാണ് അഭിനയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ടായത്. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് സിനിമാ അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ അന്ന് പക്ഷേ അതേക്കുറിച്ചു ചിന്തിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്. ഇപ്പോള്‍ കുറച്ച് അവസരങ്ങള്‍ വന്നിട്ടുണ്ട്. ഒന്നും അറിയാത്ത അവസ്ഥയില്‍ ഒരു മേഖലയിലേയ്ക്കു കടന്നു ചെല്ലുന്നതു ശരിയല്ലല്ലോ എന്ന് വിചാരിച്ചാണ് ഒരു തയ്യാറെടുപ്പ് നടത്തുന്നത്. ഒരു കലയിലേക്ക് അരങ്ങേറുമ്പോള്‍ അതില്‍ ജ്ഞാനം അത്യാവശ്യമാണ്, ആരും മോശം പറയരുതല്ലോ, പരിശീലനം നേടിയാല്‍ നമ്മുടെ ഭാഗത്തുണ്ടാകുന്ന പിഴവുകള്‍ മനസ്സിലാക്കാന്‍ നമുക്കു സാധിക്കും.