ദൃശ്യം 3 എത്തുമ്പോള്‍ ചൈനീസ് സിനിമയ്ക്ക് വന്‍ നഷ്ടം!!!

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജീത്തു ജോസഫ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യം. മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ക്ക് മുന്നില്‍ എത്തിച്ചത് ദൃശ്യമാണ്. ഒന്നാം ഭാഗവും ചിത്രത്തിന്റെ രണ്ടാം ഭാഗവും…

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജീത്തു ജോസഫ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യം. മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ക്ക് മുന്നില്‍ എത്തിച്ചത് ദൃശ്യമാണ്.

ഒന്നാം ഭാഗവും ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ദൃശ്യം 3യും ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആ സസ്‌പെന്‍സിന്.

അതേസമയം, ഇന്ത്യയില്‍ നിന്നും ചൈനീസ് ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്ത ചിത്രമായിരുന്നു ദൃശ്യം. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ദൃശ്യം1, ദൃശ്യം2 ദൃശ്യം 3യും എത്തുമ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ചൈനീസ് സിനിമ ദൃശ്യം.

എന്നാല്‍ ദൃശ്യം ഒരു വണ്‍ പാര്‍ട്ട് സിനിമയാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ചൈനീസ് ഫിലിം മേക്കേഴ്‌സ്. അതുകൊണ്ട് അവര്‍ ക്ലൈമാക്‌സില്‍ നായകന്‍ പോലീസില്‍ പിടികൊടുക്കുന്നതായിട്ടാണ് ചിത്രീകരിച്ചത്. ചിത്രം ചൈനയില്‍ വന്‍ വിജയമായിരുന്നു.

എന്നാല്‍ ദൃശ്യം സിനിമയ്ക്ക് രണ്ടാം ഭാഗം വരികയും അതില്‍ നായകന്‍ നായകന്‍ തനിക്കെതിരെയുള്ള തെളിവുകള്‍ ഇല്ലാതാക്കി പോലീസില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ ചൈനീസ് നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള വന്‍ സാധ്യതയാണ് ഇല്ലാതാക്കിയത്.

മാത്രമല്ല ചിത്രത്തിന്റെ മൂന്നാംഭാഗം എത്തുമ്പോഴും ചൈനീസ് മാര്‍ക്കറ്റിലും ഒറിജിനല്‍ ദൃശ്യം സീരിസിന് വന്‍ ഡിമാന്‍ഡ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സാധ്യതകളാണ് ചൈനിസ് സിനിമ നഷ്ടമാക്കിയിരിക്കുന്നത്.