ഇത് ഇങ്ങനെയല്ല കുട്ടി, ഇതിന്റെ പ്രവർത്തനം ഞാൻ കാണിച്ച് താരം .., മീനയെ തേങ്ങാ പൊതിക്കാൻ പഠിപ്പിച്ച് ജിത്തു ജോസഫ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത് ഇങ്ങനെയല്ല കുട്ടി, ഇതിന്റെ പ്രവർത്തനം ഞാൻ കാണിച്ച് താരം .., മീനയെ തേങ്ങാ പൊതിക്കാൻ പഠിപ്പിച്ച് ജിത്തു ജോസഫ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം, പ്രേക്ഷകർ രണ്ടുകൈയും നീട്ടി സ്വീകരിച്ച ത്രില്ലർ ചിത്രം കൂടി ആയിരുന്നു ഇത്. പല ഭാഷകളിലായി ചിത്രം റീമേക് ചെയ്തു, ചൈനീസിൽ വരെ ചിത്രം റീമേക് ചെയ്യപ്പെട്ടു, ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ദൃശ്യം രണ്ടിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ അത്തരം ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്.

മീനക്കൊപ്പുള്ള ജീത്തു ജോസഫിന്‍രെ ചിത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. ഒരു തേങ്ങപൊതിക്കല്‍ യന്ത്രവും കയ്യില്‍ ഒരു തേങ്ങയുമായി സംവിധായകന്‍ ജീത്തു ജോസഫും തൊട്ടരികില്‍ നായിക മീനയും നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫാന്‍ ഗ്രൂപ്പില്‍ വൈറലായ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ ചിരിപ്പൊട്ടിച്ചിട്ടുണ്ട്. മീനയെ തേങ്ങ പൊതിക്കാന്‍ പഠിപ്പിക്കുന്ന സംവിധായകന്‍ എന്നിങ്ങനെയുള്ള കമന്റുകാളാണ് വൈറലാകുന്നത്.

സെപ്റ്റംബര്‍ മൂന്നാം ആഴ്ചയാണ് ദൃശ്യത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുക. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമാണ് ചിത്രീകരണത്തിന് എത്തിയത്. കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു. ചിത്രീകരണം അവസാനിക്കുന്നത് വരെ അംഗങ്ങള്‍ക്ക് പുറത്ത് പോകാനോ, പുറത്തുള്ളവരുമായി ബന്ധപ്പെടാനോ സാധിക്കില്ല. പെരിങ്ങോട്ടുകര ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജില്‍ സുഖചികിത്സയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ചിത്രീകരണത്തിന് എത്തിയിരിക്കുന്നത്.

 

Join Our WhatsApp Group

Trending

To Top
Don`t copy text!