ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും - മലയാളം ന്യൂസ് പോർട്ടൽ
Film News

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ് 17 നു തുടങ്ങും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത  മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്, ഒപ്പം ദൃശ്യത്തിന്റെ ടീസറും പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് പകുതി വഴിയില്‍ പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്നാണ് ഇരുവരും വേഗത്തില്‍ ദൃശ്യം 2ലേക്ക് എത്തിയത്. റാമിന്റെ ചിത്രീകരണം വിദേശ രാജ്യങ്ങളിൽ ആണ് കൂടുതലായും വേണ്ടത്. അതുകൊണ്ടാണ് താൽക്കാലികമായി അത് നിർത്തിവെച്ചത്.

എന്നാൽ ദൃശ്യത്തിന്റെ ചിത്രീകരണം കേരളത്തിൽ മാത്രമായിട്ടാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ജിത്തു ജോസഫ് ഇതിലേക്ക് തിരിഞ്ഞത്. തിരക്കഥ വായിച്ചെന്നും ത്രില്ലിംഗ് ആയ അനുഭവമായിരിക്കും എന്നും മോഹന്‍ലാല്‍ പറയുന്നു.

Trending

To Top
Don`t copy text!