വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം നിർമ്മിക്കാം; വിശദീകരണവുമായി ബാലാജി ശർമയുടെ വ്ലോഗ് - മലയാളം ന്യൂസ് പോർട്ടൽ
Film News

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം നിർമ്മിക്കാം; വിശദീകരണവുമായി ബാലാജി ശർമയുടെ വ്ലോഗ്

balaji-shrama

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം സംവിധായകൻ മധുപാലിന്റെ ഒഴിമുറി (2012) എന്ന ചിത്രത്തിലൂടെയാണ്  ബാലാജി ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോൾ ബാലാജി ശർമ്മ തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ ചന്തവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു ഫാമിലേക്ക് ഒരു സന്ദർശന നടത്തിയിരിക്കുകയാണ്, റോബിൻസണിന്റെ ഉടമസ്ഥതയിലുള്ള ഈ ഫാം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആണ് പരിപാലിക്കുന്നത്, ഫാമിലെ വിശേഷങ്ങൾ ബാലാജി തന്നെയാണ് തന്റെ  വ്ലോഗിൽ കൂടി പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

നമ്മുടെ വീടിനോട് ചേർന്ന് എങ്ങനെ നമുക്ക് ഒരു ഫാം നിർമ്മിക്കാം എന്ന് ഈ വ്ലോഗിൽ കൂടി നമുക്ക് മനസ്സിലാകും. കൃഷിയിലും വളർത്തുമൃഗങ്ങളിലും താൽപ്പര്യമുള്ളവരെ ഏറെ ആകർഷിക്കുന്ന ഒരു വ്ലോഗ് കൂടിയാണിത്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ വീഡിയോയ്ക്ക് താഴെ കമെന്റുകളായി ഇട്ടിട്ടുള്ളത്.

വീഡിയോ കാണാം

 

കടപ്പാട്  : Balaji Sharma

Trending

To Top
Don`t copy text!