ദുല്‍ഖറിന്റെ ടീഷര്‍ട്ടിന്റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് സിനിമയായി ഒരുക്കിയത്. കുറുപ്പ് സിനിമ റിലീസായതോടെ അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വാര്‍ത്തകളില്‍ നിറയുകയാണ്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ…

ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് സിനിമയായി ഒരുക്കിയത്.
കുറുപ്പ് സിനിമ റിലീസായതോടെ അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വാര്‍ത്തകളില്‍ നിറയുകയാണ്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ തന്നെയാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്.


സിനിമയ്ക്ക് കേരളത്തിലും ഇന്ത്യയ്ക്കു പുറത്തും കിട്ടിക്കൊണ്ടിരിക്കുന്നത്.
യുഎഇയിലും കുറുപ്പിന്റെ പ്രചാരണ പരിപാടികള്‍ നടന്നിരുന്നു. ബൂര്‍ജ് ഖലീഫയിലെ പ്രചാരണ പരിപാടികള്‍ക്കായി ദുല്‍ഖറും കുടുംബവും എത്തിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
യുഎഇയില്‍ എത്തിയ ദിവസവും ബൂര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച ദിവസവും ദുല്‍ഖര്‍ ധരിച്ച ടീ ഷര്‍ട്ടുകളുടെ വില കേട്ട് അമ്പരന്നിരിക്കുകായാണ് ആരാധകര്‍. ബൂര്‍ജ് ഖലീഫയില്‍ കുറുപ്പ് ട്രെയിലര്‍ കാണാന്‍ കുടുംബസമേതം എത്തിയപ്പോള്‍ ദുല്‍ഖര്‍ ധരിച്ച ടീഷര്‍ട്ടിന് രണ്ടരലക്ഷത്തേക്കാള്‍ കൂടുതലാണ്.
വാലന്റെീനോ റിവേഴ്സബിള്‍ പാഡഡ് ജാക്കറ്റാണത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള ആ ജാക്കറ്റിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. കുറുപ്പ് ലൈറ്റ്സ് അപ്പ് ബൂര്‍ജ് ഖലീഫ എന്ന ക്യാപ്ഷനോടെ ദുല്‍ഖര്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ച വീഡിയോയില്‍ ആ ജാക്കറ്റില്‍ തിളങ്ങിയിരിക്കുന്ന ദുല്‍ഖറിനെ കാണാം.