ജനിച്ചത് പെണ്‍കുഞ്ഞാണ് എന്ന് അറിഞ്ഞപ്പോള്‍ എന്തോ വലിയ സംഭവം കിട്ടിയ സന്തോഷമായിരുന്നു, ദുല്‍ഖര്‍ സല്‍മാന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയതെങ്കിലും സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചു. ദുല്‍ഖറിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യ അമാലും മകള്‍ മറിയവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ഇപ്പോഴിതാ മകള്‍ ജനിച്ചതിനെ കുറിച്ചും മകളെ…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയതെങ്കിലും സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചു. ദുല്‍ഖറിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യ അമാലും മകള്‍ മറിയവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ഇപ്പോഴിതാ മകള്‍ ജനിച്ചതിനെ കുറിച്ചും മകളെ ആദ്യമായി കണ്ടതിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ദുല്‍ഖറിന്റെ വാക്കുകള്‍- എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും ആണ്‍കുട്ടികളാണ്. അതിനാല്‍ തന്നെ , എനിക്കും ജനിക്കുന്നത് ഒരു ആണ്‍കുട്ടി തന്നെയായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ശരിക്കും ആഗ്രഹിച്ചത് ഒരു പെണ്‍കുഞ്ഞിനെ ആയിരുന്നു.
മറിയത്തെ അമാല്‍് കാണുന്നതിനു മുന്‍പ് ഞാന്‍ കണ്ടിരുന്നു. ഡോക്ടര്‍ വന്ന് എന്നോട് ചോദിച്ചു ജനിച്ചത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ , ഗസ്സ് ചെയ്യാമോ എന്ന്. എന്നാല്‍ ആരായാലും എന്ന ഭാഗത്തില്‍ ആയിരുന്നു ഞാന്‍ നിന്നത്. അങ്ങനെ ഡോക്ടര്‍ കൂട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കാണിച്ചുതന്നു. കയറി പോകുമ്പോഴും മനസ്സില്‍ ആണ്‍കുഞ്ഞ് തന്നെയായിരിക്കും എന്നായിരുന്നു.
എന്നാല്‍ എനിക്ക് ജനിച്ചത് പെണ്‍കുഞ്ഞാണ് എന്ന് അറിഞ്ഞപ്പോള്‍ എന്തോ വലിയ സംഭവം കിട്ടിയ സന്തോഷത്തോടെ ഞാന്‍ അവിടെ നിന്ന് ബഹളമൊക്കെ വെച്ചു ഒടുവില്‍ കരഞ്ഞുപോയി. പെട്ടെന്ന് കരയുന്നതു കണ്ടപ്പോള്‍ നഴ്സുമാരും പേടിച്ചു.