ഇനിയുള്ള കളികൾ എല്ലാം അങ്ങ് റഷ്യയിൽ, മലയാളം ഒക്കെ ഔട്ട് ഇനി തെലുങ്കീസ് ലൈനാണ്!

മോളിവുഡ് സിനിമാ ലോകത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനായി നിൽക്കുന്ന അഭിനേതാവാണ് ദുൽഖർ സൽമാൻ.സെക്കൻഡ് ഷോ എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദുൽഖർ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുത്തത്.പിന്നീട് അതിനു ശേഷം അങ്ങോട്ട്…

Dulquer-Salmaan01

മോളിവുഡ് സിനിമാ ലോകത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനായി നിൽക്കുന്ന അഭിനേതാവാണ് ദുൽഖർ സൽമാൻ.സെക്കൻഡ് ഷോ എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദുൽഖർ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുത്തത്.പിന്നീട് അതിനു ശേഷം അങ്ങോട്ട് ദുൽഖറിന്റെ കാലമായിരുന്നു.നിരവധി ചിത്രങ്ങളിലാണ്  താരം നായകനായി തിളങ്ങിയത്. അതിൽ പല ചിത്രങ്ങളും വലിയ ഹിറ്റുകൾ ആയിരുന്നു. യുവാക്കളുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് വളരെ പെട്ടന്ന് തന്നെയാണ് കഴിഞ്ഞത്. താരപുത്രൻ എന്ന ലേബലിൽ അല്ല ദുൽഖർ മലയാള സിനിമയിൽ ഇത്ര വലിയ സ്ഥാനം നേടിയത്.

Dulquer Salmaan2
Dulquer Salmaan2

സ്വന്തം കഴിയും പ്രയത്നവും തന്നെയാണ് അതിനു ദുൽഖറിനെ സഹായിച്ചത് മലയാള സിനിമയിൽ മാത്രമല്ല തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ സിനിമാ മേഖലയിലും  തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ദുൽഖറിനും എന്നെന്നും സപ്പോർട്ടായി കൂടെ നിൽക്കുന്ന ആളാണ് അമാൽ, വിവാഹശേഷമാണ് ദുൽഖർ സിനിമയിലേക്കെത്തിയത്,തന്റെ വിശേഷങ്ങൾ എല്ലാം ദുൽഖർ പങ്കുവെക്കാറുണ്ട്, തന്റെ മകളുടെ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.അതെ പോലെ ഇപ്പോൾ  ഹനു രാഘവപ്പുഡി സംവിധാനം ഏറ്റവും പുതിയ തെലുങ്ക്  ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ പൂർത്തിയായിട്ടില്ല.

Dulquer Salmaan1
Dulquer Salmaan1

അതെ പോലെ വളരെ പ്രധാനമായും ഈ ചിത്രത്തിന്റെ രണ്ട് ഷെഡ്യൂളുകൾ കൂടി ഇനിയും ബാക്കിയുണ്ട്.ഈ രണ്ട് ഷെഡ്യൂളുകള്‍ ചിത്രികരിക്കുന്നത് റഷ്യയിലും ഹൈദരാബാദിലുമായിയാണ്.വളരെ പ്രധാനമായി ആദ്യ൦ നടക്കേണ്ടത് റഷ്യൻ ഷെഡ്യൂൾ  തന്നെയാണ്.തീയതികളെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും റഷ്യന്‍ ഷെഡ്യൂള്‍ അധികം താമസിക്കാതെ തന്നെ നടക്കുമെന്ന്ഹനു രാഘവപ്പുഡി വ്യക്തമാക്കി.ഈ ചിത്രത്തിൽ ലഫ്റ്റനന്റ് റാം കഥാപാത്രമായിയാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.സൗബിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ഓതിരം കടകം എന്ന ചിത്രത്തിലായിരിക്കും താരം അടുത്തതായി അഭിനയിക്കുവാൻ പോകുന്നത്. സണ്ണി ലിയോണിനൊപ്പം ഒരു ബോളിവുഡ് ചിത്രത്തിലും ദുൽഖർ സൽമാൻ അഭിനയിക്കുന്നുണ്ട്.