ഞാന്‍ താടി കറുപ്പിക്കാന്‍ മസ്‌കാര പുരട്ടാന്‍ തുടങ്ങി, മമ്മൂട്ടിയുടെ വാപ്പയായിട്ടാവും ഇനി കാണേണ്ടി വരിക- ദുല്‍ഖര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരപുത്രന്‍ ദുല്‍ഖറും ഒന്നിച്ചൊരു സിനിമ എന്നത് ആരാധകര്‍ കാത്തിരിക്കുന്ന സ്വപ്‌ന നിമിഷമാണ്. മിക്ക അഭിമുഖങ്ങളിലും ദുല്‍ഖറിനോട് ചോദിക്കുന്ന ചോദ്യമാണ് മമ്മൂട്ടിയോടൊപ്പമുള്ള സിനിമയെന്നാണ് ഉണ്ടാവുക എന്നത്. ബിഗ് ബിയുടെ അടുത്ത ഭാഗമായ ബിലാലില്‍…

മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരപുത്രന്‍ ദുല്‍ഖറും ഒന്നിച്ചൊരു സിനിമ എന്നത് ആരാധകര്‍ കാത്തിരിക്കുന്ന സ്വപ്‌ന നിമിഷമാണ്. മിക്ക അഭിമുഖങ്ങളിലും ദുല്‍ഖറിനോട് ചോദിക്കുന്ന ചോദ്യമാണ് മമ്മൂട്ടിയോടൊപ്പമുള്ള സിനിമയെന്നാണ് ഉണ്ടാവുക എന്നത്. ബിഗ് ബിയുടെ അടുത്ത ഭാഗമായ ബിലാലില്‍ ദുല്‍ഖറുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധക ലോകം.

ഇപ്പോഴിതാ ആ സ്വപ്‌ന സിനിമയെ കുറിച്ച് മറുപടി പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫിലിം കംപാനിയന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ദുല്‍ഖറിന്റെ തുറന്നുപറച്ചില്‍.വാപ്പച്ചിയോടൊപ്പമുള്ള ഒരു ചിത്രമെന്നത് നടക്കാത്ത സ്വപ്നമൊന്നുമല്ലെന്ന് ദുല്‍ഖര്‍ പറയുന്നു. ഒന്നിച്ചുള്ള സിനിമ എന്റെയും ആഗ്രഹമാണ്. എന്നാല്‍ അക്കാര്യത്തിലെ അവസാന തീരുമാനം വാപ്പച്ചിയുടേതായിരിക്കുമെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

ഞാന്‍ ഒരു വയസനായി കൊണ്ടിരിക്കുകയാണ്. താടി കറുപ്പിക്കാന്‍ മസ്‌കാര പുരട്ടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്‌കാര പറ്റി എന്റെ വിരലിങ്ങനെ കറുപ്പായി ഇരിക്കും.

പക്ഷെ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ല. ഇങ്ങനെ പോകുകയാണെങ്കില്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കുന്നതും കാണാമെന്നും ഹാസ്യരൂപേണ ദുല്‍ഖര്‍ പറയുന്നു.

തനിക്കറിയാവുന്ന എല്ലാവരേക്കാളും ചെറുപ്പക്കാരനാണ് വാപ്പച്ചിയെന്നും ദുല്‍ഖര്‍ പറയുന്നു. കാരണം അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും ചിന്തകളുമൊക്കെ ചെറുപ്പമാണ്. പുതിയ ടെക്നോളജികളും മോഡേണ്‍ ഉപകരണങ്ങളുമെല്ലാം ആണ് വാപ്പച്ചിയുടെ താല്‍പര്യം. താനാണെങ്കില്‍ വിന്റേജ് ഐറ്റംസിനോട് ഇഷ്ടമുള്ളയാളാണാണെന്നും
ദുല്‍ഖര്‍ പറയുന്നു.

താനും വാപ്പയുടെ ഫാന്‍ ആണ്, എനിക്കും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അത് സാധിക്കണമെങ്കില്‍ അദ്ദേഹം കൂടി വിചാരിക്കണം. അവസാന തീരുമാനം വാപ്പയുടേത് ആണെന്നും ദുല്‍ഖര്‍ കുട്ടിച്ചേര്‍ത്തു.

പിന്നെ, ഞങ്ങള്‍ പല കാര്യങ്ങളിലും വ്യത്യസ്തരായി നിന്നതുകൊണ്ടാണ് ഞാന്‍ ഇന്ന് നില്‍ക്കുന്നിടത്ത് എത്തിയിരിക്കുന്നത്. വാപ്പയും ആ അകലം അങ്ങനെ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.