‘ആം ഫെഡ് അപ് വിത്ത് യു മിസ്റ്റര്‍ ഫഹദ്’ നസ്രിയ ഫഹദിനോട് വഴക്കുകൂടുന്ന വീഡിയോ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇപ്പോഴിതാ ഇരുവരുടേയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയത്തിന്റെ പല രസങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ‘ലവ് ഹാസ് മെനി ഫ്‌ലേവേഴ്‌സ്’ എന്ന…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇപ്പോഴിതാ ഇരുവരുടേയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയത്തിന്റെ പല രസങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ‘ലവ് ഹാസ് മെനി ഫ്‌ലേവേഴ്‌സ്’ എന്ന ടാഗ് ലൈനില്‍ വ്യത്യസ്തമായ ഒരു വീഡിയോ പങ്കുവച്ചത് ഫഹദ് തന്നെയാണ്.

ഒരു സിനിമയിലെ രംഗങ്ങളെ തോന്നിക്കുന്ന വിധത്തിലുള്ള വീഡിയോ ഗംഭീര മേക്കിങ്ങോടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇരുവരും ചേര്‍ന്ന് ചെയ്യുന്ന ചെറുകഥകളുടെ ഒരു സീരീസ് ആണോ അതോ വീഡിയോയില്‍ കാണിക്കുന്ന ഒരു ഐസ്‌ക്രീമിന്റെ പ്രൊമോഷനാണോ ഇതെന്നാണ് വീഡിയോ കണ്ട പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. എന്തായാലും വീഡിയോ വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്.