‘സിനിമയെ ഹോട്ട് ആന്‍ഡ് സ്‌പൈസി ആക്കാന്‍ വേണ്ടിയല്ല ചിത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയത്’ ദുര്‍ഗ കൃഷ്ണ

ധ്യാന്‍ ശ്രീനിവാസന്‍- ദുര്‍ഗാ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഉടല്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ദുര്‍ഗ അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ രംഗത്തെ കുറിച്ച് ദുര്‍ഗ കൃഷ്ണ തന്നെ…

ധ്യാന്‍ ശ്രീനിവാസന്‍- ദുര്‍ഗാ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഉടല്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ദുര്‍ഗ അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ രംഗത്തെ കുറിച്ച് ദുര്‍ഗ കൃഷ്ണ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘സിനിമയിലെ പ്രധാനഘടകങ്ങളിലൊന്നാണ് ഇതിലെ ഇന്റിമേറ്റ് സീന്‍.

സിനിമയെ ഹോട്ട് ആന്‍ഡ് സ്‌പൈസി ആക്കാന്‍വേണ്ടിയല്ല ചിത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയത്. കഥയ്ക്ക് അത്രമാത്രം അത്യാവശ്യമായതു കൊണ്ടാണ്. ഈ ഒരു സീനിന്റെ പേരില്‍ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാന്‍ ആവില്ല. ലൊക്കേഷനില്‍ മോണിറ്ററിനു മുന്‍പില്‍ ഭര്‍ത്താവുമുണ്ടായിരുന്നു. മുന്‍പു ചെയ്ത ഒരു ചിത്രത്തിലെ പാട്ടുസീനില്‍ ലിപ് ലോക്ക് ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനു നേരെ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്ന് ദുര്‍ഗ പറയുന്നു.

അതേസമയം ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചും നടി തുറന്നു പറഞ്ഞു. ‘എന്റെ സിനിമാ കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രമാണ് ഉടല്‍. സിനിമയിലെ സംഘട്ടനം കൈകാര്യം ചെയ്തതു മാഫിയ ശശിയാണ്. ആദ്യദിവസം അദ്ദേഹമെത്തിയത് എനിക്കുള്ള ഡ്യൂപ്പുമായിട്ടായിരുന്നു. എന്നാല്‍ ഡ്യൂപ്പില്ലാതെ ചെയ്യാനായിരുന്നു എനിക്കു താല്‍പര്യം. അക്കാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അങ്ങനെ ആക്ഷന്‍ മുഴുവനും സ്വന്തമായി ചെയ്യുകയായിരുന്നു.

പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ചിത്രീകരണത്തിനിടയില്‍ ഒട്ടേറെ തവണ പരുക്കേറ്റിരുന്നു. തലയ്ക്ക് അടിയേറ്റ് ബോധം പോയ സംഭവവും ഉണ്ടായി. കാലിനു ചതവുപറ്റിയതും ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായില്ല. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞുകഴിയുമ്പോള്‍ എല്ലാ വേദനകളും മറക്കും. പ്രതിരോധത്തിനുവേണ്ടിയുള്ള സംഘട്ടനങ്ങളാണു ഷൈനിയുടെ കഥാപാത്രം നടത്തുന്നത്. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുമായിട്ടുള്ള ഫൈറ്റായിരുന്നു കൂടുതലെന്നും താരം പറയുന്നു.

ഇന്ദ്രന്‍സിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ദുര്‍ഗ കൃഷ്ണയുടേത്. നടിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാം. ഇന്ദ്രന്‍സുമായുള്ള സീനുകളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ദുര്‍ഗയ്ക്ക് കഴിഞ്ഞു. ഒരു മനുഷ്യന്റെ പലവിധ മാനസിക തലങ്ങളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ ദുര്‍ഗയ്ക്കായി. ധ്യാന്‍ ശ്രീനിവാസനും പക്വതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതേസമയം തുടക്കക്കാരന്റെ പതര്‍ച്ചയൊന്നുമില്ലാതെ തിരക്കഥയും സംവിധാനവും മികവുറ്റതാക്കാന്‍ രതീഷ് രഘുനന്ദന് സാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.