‘പിന്നീട് അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും’ ദുര്‍ഗ കൃഷ്ണ

നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി നടി ദുര്‍ഗാ കൃഷ്ണ. അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് ദുര്‍ഗാകൃഷ്ണ പറഞ്ഞത്. ഉടല്‍ സിനിമയുടെ പത്രസമ്മേളനത്തിനിടെ പ്രതികരിക്കുകയായിരുന്നു ദുര്‍ഗ. അതേസമയം വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന്…

നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി നടി ദുര്‍ഗാ കൃഷ്ണ. അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് ദുര്‍ഗാകൃഷ്ണ പറഞ്ഞത്. ഉടല്‍ സിനിമയുടെ പത്രസമ്മേളനത്തിനിടെ പ്രതികരിക്കുകയായിരുന്നു ദുര്‍ഗ. അതേസമയം വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്നുപറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ദുര്‍ഗ കൃഷ്ണ പ്രതികരിച്ചു.

അതേസമയം കേസില്‍ ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് കൊച്ചി കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചത്. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്തിടത്തും റെഡ് കോര്‍ണര്‍ നോട്ടിസ് ബാധകമാണെന്നും നാഗരാജു അറിയിച്ചു.

ആദ്യം ദുബായിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു, കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനു പിന്നാലെ ജോര്‍ജിയയ്ക്കു കടക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെടും എന്ന വിവരം ലഭിച്ച വിജയ് ബാബു രണ്ടു ദിവസം മുന്‍പു തന്നെ ജോര്‍ജിയയിലേക്കു കടന്നതായി ദുബായില്‍ നിന്നു പൊലീസിന് വിവരം ലഭിച്ചിരുന്നു.

എന്നാല്‍, പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയ എന്ന രാജ്യത്തേക്കാണോ യുഎസിലെ സംസ്ഥാനമായ ജോര്‍ജിയയിലേക്കാണോ പോയതെന്നു വ്യക്തമല്ലായിരുന്നു. യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയയില്‍ വിജയ് ബാബുവിന്റെ ബന്ധു താമസിക്കുന്നുണ്ട്. യുഎസ് വീസയും വിജയ് ബാബുവിന്റെ കൈവശമുണ്ട്.