‘മറ്റുള്ള അഭിനേത്രികളെക്കാള്‍ ഒരു പടി മുകളില്‍ തന്നെയാണ് ശിവദയുടെ പ്രകടനം’ കുറിപ്പ്

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വല്‍ത്ത്മാന്‍’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. കാടിനു നടുവിലെ റിസോര്‍ട്ടില്‍ ഒരു പറ്റം സുഹൃത്തുക്കള്‍ ഒത്തുചേരുന്നതും ആ രാത്രി അവരിലൊരാള്‍ കൊല്ലപ്പെടുന്നതും…

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വല്‍ത്ത്മാന്‍’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. കാടിനു നടുവിലെ റിസോര്‍ട്ടില്‍ ഒരു പറ്റം സുഹൃത്തുക്കള്‍ ഒത്തുചേരുന്നതും ആ രാത്രി അവരിലൊരാള്‍ കൊല്ലപ്പെടുന്നതും അതിന്റെ പിന്നിലെ നിഗൂഢത അന്വേഷിക്കുന്നതുമാണ് ‘ട്വല്‍ത്ത്മാന്റെ’ കഥ. ഒരു മിസ്റ്ററി ത്രില്ലര്‍ എന്ന രീതിയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ശിവദയുടെ കഥാപാത്രത്തെ കുറിച്ചുള്ള സന്തോഷ് കുമാറിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ട്വല്‍ത്ത്മാന്‍ കണ്ടപ്പോള്‍ അതിലെ നായികമാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ശിവദയെയാണ്. ശിവദയുടെ ഡോക്ടര്‍ നയന മറ്റു സ്ത്രീ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തയാണ്. കൃത്യമായ നിലപാടുള്ളവളും സത്യസന്ധയുമാണ് ഡോക്ടര്‍ നയന. സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്‌നത്തില്‍ തീരെ ഭയമില്ലാതെ യഥാര്‍ത്ഥ സത്യം പുറത്തുവരുന്നതിന് കാത്തിരിക്കുന്നത് നയനമാത്രമാണ്. സുഹൃത്തുക്കളുടെ അവിഹിത കഥകള്‍ കേള്‍ക്കുമ്പോള്‍ കൂളായിരിയ്ക്കുന്നതും നയന മാത്രമാണെന്നാണ് സന്തോഷ് കുമാര്‍ പറയുന്നത്.

എന്നാല്‍ സ്വന്തം ഭര്‍ത്താവും അത്തരത്തിലൊരുവനാണെന്നറിയുമ്പോള്‍ നയന തകര്‍ന്നു പോകുന്നു. ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിയുന്ന സമയത്ത് നയനയുടെ മുഖത്ത് വരുന്നൊരു ഭാവമുണ്ട്, അവിശ്വസനീയമായ ഒരു കാര്യം അറിഞ്ഞപ്പോള്‍, തന്റെ ഭര്‍ത്താവ് ഒരു ഫ്രോഡാണെന്നറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്ന ഒരു വേദന നയനയുടെ മുഖത്ത് കാണാം. നയനയുടെ വേദന പ്രേക്ഷകരിലേയ്ക്കുകൂടി പകരുന്ന രീതിയില്‍ അത്ര തീവ്രമായാണ് ശിവദ ചെയ്തത്. അതുപോലെ മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ ക്ക് ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും വ്യത്യസ്തമായി ഉറച്ച മറുപടികള്‍ പറയുമ്പോള്‍ ഡോക്ടര്‍.

shivadas-wedding-anniversar

നയന വളരെ ബോര്‍ഡും നിലപാടുള്ളവളുമാണെന്ന് ശിവദയുടെ മികച്ച അഭിനയത്തിലുടെ നമുക്കു മനസ്സിലാകുന്നു. കൂട്ടുകാരികള്‍ തന്നെ കുറ്റപ്പെടുത്തുമ്പോള്‍ താനൊരു തെറ്റും ചെയ്തീട്ടില്ല എന്നവരോട് വിഷമത്തോടെ പറയുന്നരംഗത്തൊക്കെ ശിവദ മികച്ചു നിന്നു. ട്വല്‍ത്ത്മാനില്‍ മറ്റുള്ള അഭിനേത്രികളെക്കാള്‍ ഒരു പടി മുകളില്‍ തന്നെയാണ് ശിവദയുടെ പ്രകടനം. നിരവധി ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ച വെച്ച ശിവദയില്‍ നിന്നും ഇതുപോലുള്ള വേഷങ്ങള്‍ ഇനിയും. നമുക്ക് പ്രതീക്ഷിക്കാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.