നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, ദുർഗാ വിശ്വനാഥ് പറയുന്നു!!

ദുർഗാ വിശ്വനാഥ് എന്ന ഗായികയെ പ്രേക്ഷകർ പരിചയം ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെയാണ്. പിന്നീട് പിന്നണി ഗാന രംഗത്തും പ്രവർത്തിച്ച ദുർഗ ഭക്തിഗാനങ്ങളായിരുന്നു കൂടുതലും പാടിയിരുന്നത്. ഇപ്പോഴിതാ ദുർഗ പങ്കുവെച്ച ഒരു പോസ്റ്റാണ്…

ദുർഗാ വിശ്വനാഥ് എന്ന ഗായികയെ പ്രേക്ഷകർ പരിചയം ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെയാണ്. പിന്നീട് പിന്നണി ഗാന രംഗത്തും പ്രവർത്തിച്ച ദുർഗ ഭക്തിഗാനങ്ങളായിരുന്നു കൂടുതലും പാടിയിരുന്നത്. ഇപ്പോഴിതാ ദുർഗ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, എന്നാണ് ഗായിക ചോദിക്കുന്നത്.

‘എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി,എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത അങ്ങനെയാണ്…

എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാൻ ഒരു ഭൂകമ്പം മതിയെന്നും മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് അപ്പോൾ മനുഷ്യൻ തിരിച്ചറിയും. ഉറക്കം നഷ്ടപ്പെടുത്തുന്നവ എന്താണോ, അവ ഉപേക്ഷിച്ചാൽ സ്വസ്ഥമായി സ്വപ്നം കണ്ടുറങ്ങാമെന്നും അമ്മേ നാരായണാ,ദേവീ നാരായണാ,ആദിപരാശക്തി കോട്ടൂർ അമ്മേ ശരണം… എന്നാണ് ദുർഗ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.മമ്മൂട്ടി ചിത്രമായ പരുന്ത് എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത് എന്ന് ഒരു അഭിമുഖത്തിൽ ദുർഗ പറഞ്ഞിരുന്നു