ഏത് നേരത്താണാവോ! പേര് പോലെ തന്നെ പടവും വെറൈറ്റിയെന്ന് അണിയറക്കാർ, ശ്രദ്ധിക്കപ്പെട്ട പോസ്റ്റർ

കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറിൽ വി ജി ജയകുമാർ നിർമ്മിച്ച് ജിനോയ് ജനാർദ്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഏത് നേരത്താണാവോ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പ്രശസ്ത…

കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറിൽ വി ജി ജയകുമാർ നിർമ്മിച്ച് ജിനോയ് ജനാർദ്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഏത് നേരത്താണാവോ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രം അനൗൺസ് ചെയ്തത്. ഗീതി സംഗീത, പൗളി വത്സൻ, കേദാർ വിവേക്, ജിനോയ് ജനാർദ്ദനൻ, സരിൻ റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണൻ, വത്സല നാരായണൻ, ജെയിംസ് പാറക്കാട്ട് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തും.

സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്: ഛായാഗ്രഹണം : അസാക്കിർ, എഡിറ്റർ: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിൽ, മ്യൂസിക് : രാകേഷ് കേശവൻ, Di കളറിസ്റ്റ് : ലിജു പ്രഭാകർ, ഗാനരചന : വിനായക് ശശികുമാർ, വിവേക് മുഴക്കുന്ന്, ജിനോയ് ജനാർദനനൻ, VFX : നിതിൻ നന്ദകുമാർ, സ്റ്റിൽസ് : ജിനീഷ് മാത്യു, ഡിസൈൻ : ഷിബിൻ സി ബാബു PRO : ബിജേഷ് ഉദ്ദവ് തുടങ്ങിയവരാണ്.